- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാനഡയിൽ റിട്ടർമെന്റ് പ്രായം 65 ആക്കി ചുരുക്കാൻ ഒരുങ്ങി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ: അടുത്താഴ്ച അവതരിപ്പിക്കുന്ന ബജറ്റിൽ സുപ്രധാന തീരുമാനങ്ങൾ
ടൊറന്റോ: കാനഡയിൽ നിലവിലുള്ള റിട്ടയർമെന്റ് പ്രായം 65 ആക്കി ചുരുക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിലവിൽ 67 ആണ് കാനഡയിലെ റിട്ടയർമെന്റ് പ്രായം. തന്റെ മുൻഗാമിയുടെ നയം ഇതിലൂടെ പൊളിച്ചെഴുതുകയാണെന്നും ഇതുൾപ്പെടെ പല സുപ്രധാന തീരുമാനങ്ങളും അടുത്താഴ്ച അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകുമെന്നും ട്രൂഡോ വെളിപ്പെടുത്തി. 2023 വരെ നടപ്പാകാനാത്ത വിധം റിട്ടയർമെന്റ് പ്രായം 67 ആക്കി ഉയർത്തിയത് തെറ്റായിരുന്നുവെന്നും ട്രൂഡോ അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതൽ പരിരക്ഷ വേണ്ട സമൂഹത്തിലെ ഒരു വിഭാഗത്തെ നാം എങ്ങനെ ശ്രദ്ധിക്കുമെന്നും അദ്ദേഹം ചോദിച്ചു. കൂടുതൽ കാലം സേവനത്തിൽ തുടരുന്നതിനായി അവരെ ആരോഗ്യമുള്ളവരായി നിലനിറുത്തുക എന്നതും അതിലും വെല്ലുവിളി നേരിടുന്ന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ട്രൂഡോയുടെ നീക്കത്തെ വിമർശിച്ചുകൊണ്ട് കൺസർവേറ്റീവുകൾ രംഗത്തെത്തി. അറുപത്തഞ്ചാം വയസിലും ആൾക്കാർ നല്ല ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെന്നും പലരും തൊഴിലിൽ തുടരാൻ ആഗ്രഹിക്കുന്നവരാണെന്നും ലേബർ ക്രിട്ടിക്ക് ജെറാർഡ് ഡെൽടെൽ ചൂണ
ടൊറന്റോ: കാനഡയിൽ നിലവിലുള്ള റിട്ടയർമെന്റ് പ്രായം 65 ആക്കി ചുരുക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിലവിൽ 67 ആണ് കാനഡയിലെ റിട്ടയർമെന്റ് പ്രായം. തന്റെ മുൻഗാമിയുടെ നയം ഇതിലൂടെ പൊളിച്ചെഴുതുകയാണെന്നും ഇതുൾപ്പെടെ പല സുപ്രധാന തീരുമാനങ്ങളും അടുത്താഴ്ച അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകുമെന്നും ട്രൂഡോ വെളിപ്പെടുത്തി.
2023 വരെ നടപ്പാകാനാത്ത വിധം റിട്ടയർമെന്റ് പ്രായം 67 ആക്കി ഉയർത്തിയത് തെറ്റായിരുന്നുവെന്നും ട്രൂഡോ അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതൽ പരിരക്ഷ വേണ്ട സമൂഹത്തിലെ ഒരു വിഭാഗത്തെ നാം എങ്ങനെ ശ്രദ്ധിക്കുമെന്നും അദ്ദേഹം ചോദിച്ചു. കൂടുതൽ കാലം സേവനത്തിൽ തുടരുന്നതിനായി അവരെ ആരോഗ്യമുള്ളവരായി നിലനിറുത്തുക എന്നതും അതിലും വെല്ലുവിളി നേരിടുന്ന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ട്രൂഡോയുടെ നീക്കത്തെ വിമർശിച്ചുകൊണ്ട് കൺസർവേറ്റീവുകൾ രംഗത്തെത്തി. അറുപത്തഞ്ചാം വയസിലും ആൾക്കാർ നല്ല ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെന്നും പലരും തൊഴിലിൽ തുടരാൻ ആഗ്രഹിക്കുന്നവരാണെന്നും ലേബർ ക്രിട്ടിക്ക് ജെറാർഡ് ഡെൽടെൽ ചൂണ്ടിക്കാട്ടി. പെൻഷൻ പ്രായം 67 ആക്കി ഉയർത്തിയത് ഏറെ ആലോചിച്ച ശേഷമാണെന്നും ഇതിൽ തെറ്റൊന്നുമില്ലെന്നുമാണ് ഡെൽടെൽ പറയുന്നത്. റിട്ടയർമെന്റ് പ്രായം 65 ആക്കിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും ആരോപണമുണ്ട്.