- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഇന്റർനെറ്റിന്റെ വേഗതയളക്കാൻ പരീക്ഷണവുമായി കാനഡ: പൊതുജനപങ്കാളിത്തത്തോടെ ടെസ്റ്റ് നടത്താൻ സിഐആർഎ
ടൊറന്റോ: രാജ്യത്തെ ഇന്റർനെറ്റിന്റെ വേഗതയളക്കാൻ ടെസ്റ്റുമായി കനേഡിയൻ ഇന്റർനെറ്റ് രജിസ്‌ട്രേഷൻ അഥോറിറ്റി (സിഐആർഎ) രംഗത്തെത്തി. ഡോട്ട് സിഎ ഡൊമൈനിനു കീഴിലാണ് ഇതുസംബന്ധിച്ച പഠനം നടത്തുന്നത്. എല്ലാ കാനഡക്കാരും അവരുടെ ഇന്റർനെറ്റ് സ്പീഡ് അളക്കണമെന്നും ഇതുവഴി രാജ്യത്തെ ഇന്റർനെറ്റ് സംവിധാനത്തിന്റെ പെർഫോമൻസ് അളക്കുകയാണ് ലക്ഷ്യമെന്ന
ടൊറന്റോ: രാജ്യത്തെ ഇന്റർനെറ്റിന്റെ വേഗതയളക്കാൻ ടെസ്റ്റുമായി കനേഡിയൻ ഇന്റർനെറ്റ് രജിസ്‌ട്രേഷൻ അഥോറിറ്റി (സിഐആർഎ) രംഗത്തെത്തി. ഡോട്ട് സിഎ ഡൊമൈനിനു കീഴിലാണ് ഇതുസംബന്ധിച്ച പഠനം നടത്തുന്നത്. എല്ലാ കാനഡക്കാരും അവരുടെ ഇന്റർനെറ്റ് സ്പീഡ് അളക്കണമെന്നും ഇതുവഴി രാജ്യത്തെ ഇന്റർനെറ്റ് സംവിധാനത്തിന്റെ പെർഫോമൻസ് അളക്കുകയാണ് ലക്ഷ്യമെന്നും സിഐആർഎ അറിയിച്ചു. ക്രൗഡ് സോഴ്‌സിങ് എന്ന പദ്ധതിയുടെ കീഴിലാണ് ഇന്റർനെറ്റിന്റെ പ്രകടത്തെത്തുറിക്ക് പഠനം നടത്തുന്നത്.
രാജ്യത്തെ എല്ലാ ആൾക്കാരും ടെസ്റ്റിൽ പങ്കാളികളാകുന്നതിനായി ലോഗോൺ ചെയ്യാനും ടെസ്റ്റ് റൺ ചെയ്തു നോക്കണമെന്നുമാണ് സിഐആർഎ സിഇഒ ബൈറൻ ഹോളണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ബട്ടണിൽ ക്ലിക്ക് ചെയ്തു കഴിയുമ്പോൾ അവരുടെ അപ്ലോഡ് ഡൗൺലോഡ് സ്പീഡുകളും വ്യക്തമാകുകയും ചെയ്യും എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ഇന്റർനെറ്റിന്റെ വേഗത നിയന്ത്രിക്കുന്ന ഒട്ടേറെ കാര്യങ്ങൾ നിലവിലുണ്ട്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറിൽ നിന്നുള്ള ഉപയോക്താക്കളുടെ കണക്ഷൻ, പ്രത്യേക സമയത്ത് അനുഭവപ്പെടുന്ന ട്രാഫിക്, കണക്ഷന്റെ ബാഹുല്യം തുടങ്ങിയ വേഗതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ഇന്റർനെറ്റിന്റെ വേഗതയ്ക്കു പിന്നിലുള്ള യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിന് അധികൃതർ പ്രത്യേക പ്രോഗ്രാമാണ് രൂപപ്പെടുത്തിയെടുത്തിട്ടുള്ളതെന്നും ഇത് വളരെ നിഷ്പക്ഷമായി കാര്യങ്ങൾ വെളിപ്പെടുത്തുമെന്നുമാണ് ഹോളണ്ട് വ്യക്തമാക്കുന്നത്.
ടെസ്റ്റിൽ പങ്കെടുക്കുന്ന ഏതൊരാൾക്കും അപ്പോൾ തന്നെ അതിന്റെ ഫലമറിയാവുന്നതാണ്. എന്നാൽ സംഘടന വ്യത്യസ്ത മേഖലകളിൽ നിന്നായി 100 ഡേറ്റാകൾ ശേഖരിച്ച് അതു പഠനവിഷയമാക്കും. ഈ ഡാറ്റ അജ്ഞാതമായാണ് ശേഖരിക്കുകയെന്നും അഥോറിറ്റി വ്യക്തമാക്കുന്നു. ഒരു രാജ്യത്തിന്റെ ഇന്റർനെറ്റിന്റെ ആരോഗ്യവും പ്രകടനവും യഥാർത്ഥത്തിൽ അവിടുത്തെ ഡിജിറ്റൽ കറൻസിയാണെന്നും അതിനാൽ ഇതൊരു പ്രധാനപ്പെട്ട പ്രൊജക്ടാണെന്നും എല്ലാവരും ഭാഗഭാക്കാകണമെന്നും ഹോളണ്ട് പറയുന്നു.