ദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ ക്രിമിനൽ കുറ്റമാക്കി മാറ്റുന്നതടക്കമുള്ള ഭേദഗതികൾ വരുത്തിയ നിയമം രാജ്യത്ത് ഇന്നലെ മുതൽ പ്രാബല്യത്തിലായി. മയക്ക് മരുന്ന് ഉപയോഗമായി ബന്ധിച്ച് ഡ്രൈവിങ് നിയമങ്ങളിൽ നേരത്തെ മാറ്റം വരുത്തിയതിന് പിന്നാലെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ കഠിനമാക്കി കൊണ്ട് പുതിയ നിയമവും കൊണ്ടുവരുന്നത്. രാജ്യത്ത് കൂടിവരുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മദ്യം, മയ്ക്ക് മരുന്ന് എന്നിവയുമായി ബന്ധപ്പെട്ടുള്ള ബിൽ 46ലാണ് മാറ്റങ്ങൾ വരുത്തിയത്. പുതിയ നിയമം പൊലീസുകൾ ഡ്രൈവർമാരെ ബ്രീത്ത്‌ലൈസർ പരിശോധന നടത്താൻ അധികാരം നല്കുന്നുണ്ട്. മുമ്പ് ബ്രിത്ത് അനലൈസർ പരിശോധന നിർബന്ധമായിരുന്നില്ല. നിയമലംഘനം നടത്തുന്നുണ്ടോയെന്ന് മാത്രമായിരുന്നു പൊലീസ് പരിശോധിച്ചിരുന്നത്.

മാത്രമല്ല ശരീരത്തിലെ മദ്യത്തിന്റെ അളവ് അനുസരിച്ചായിരിക്കും പിഴയും ഈടാക്കുക. മാത്രമല്ല മിനിമം പിഴ 1000 ഡോളറാക്കി ഇയരും. ആദ്യ ഘട്ടത്തിൽ പിടിക്കപ്പെടുന്നവർക്ക് 1000 ഡോളർ പിഴയാണങ്കിൽ രണ്ടാം തവണ ഇതിനൊപ്പം മുപ്പത് ദിവസം തടവും ലഭിക്കും. കൂടാതെ മൂന്നാം തവണ ജയിൽ ശിക്ഷ 120 ദിവസായും ഉയരും.

ഡ്രൈവർമാരെ ആദ്യമായി പിടിക്കപ്പെടുമ്പോൾ ശരീരത്തിൽ മദ്യത്തിന്റെ അളവ് 80 നും 119 നും ഇടയിലാണെങ്കിൽ മാത്രം 1000 ഡോളർ പിഴ നല്കിയാൽ മതി. എന്നാൽ അളവ് 120 നും 159 നും ഇടയിലാണെങ്കിൽ പിഴ 1500 ഡോളറിലേക്ക് ഉയരും. മദ്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച് പിഴയും ഉയരുമെന്ന് ചുരുക്കം.