- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് കാനഡ ഒരു മാസത്തേക്ക് കൂടി നീട്ടി; വിലക്ക് നീട്ടിയത് ജൂലൈ 21 വരെ
കോവിഡിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനത്തിനുള്ള വിലക്ക് ഏർപ്പെടുത്തിയിരുന്നത് കാനഡ വീണ്ടും നീട്ടി. കാനഡ വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടിയത്. ജൂലൈ 21 വരെ ആണ് വിലക്ക് നീട്ടിയത്.ഈ തീരുമാനം ഇന്ത്യൻ സർക്കാരിനെ മുൻകൂട്ടി അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 22 മുതലാണ് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിൽ കേസുകൾ കുറയാത്തതിനെ തുടർന്ന് വീണ്ടുമൊരു 30 ദിവസത്തേക്ക് നീട്ടുകയായിരുന്നു. ഇനി വീണ്ടും ഒരു മാസത്തേക്ക് നീട്ടനാണ് കനേഡിയൻ സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റിലെ നിരവധി കേസുകൾ കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ഇന്ത്യയിൽ നിന്നുള്ള വിലക്കേർപ്പെടുത്തിയത്. കാനഡയിലേക്ക് കേസുകൾ കൂടുന്നതും അപകടസാധ്യത വർദ്ധിക്കുന്നതിനാലും ഇവിടെ നിന്നുള്ള വിമാനങ്ങൾ എത്രയും വേഗം നിരോധിക്കണമെന്ന് പ്രവിശ്യാ സർക്കാരുകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു.
വാക്‌സിനുകളും സംരക്ഷണ ഉപകരണങ്ങളും വഹിക്കുന്ന ചരക്ക് വിമാനങ്ങളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു, അവ കാനഡയിലേക്ക് അനുവദിക്കുന്നത് തുടരും.