- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
രാജ്യത്തേക്ക് എത്തുന്ന യാത്രക്കാരുടെ ഹോട്ടൽ ക്വാറന്റെയ്ൻ നിർത്തണമെന്ന നിർദ്ദേശവുമായി ഫെഡറൽ അഡൈ്വസറി പാനൽ; അതിർത്തി നിബന്ധനകളിൽ മാറ്റം കൊണ്ടുവരാൻ കാനഡ
കൊറോണ പരിശോധനയും സ്‌ക്രീനിംഗും സംബന്ധിച്ച് സർക്കാരിന് ഉപദേശം നൽകുന്ന ഒരു ഫെഡറൽ ഉപദേശക സമിതി കാനഡയിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ആവശ്യമായ ഹോട്ടൽ ക്വാറന്റെയ്ൻ നടപടികൾ അവസാനിപ്പിക്കാൻ ശുപാർശ ചെയ്യുന്നു. പകരം, യാത്രക്കാർ തന്നെ അവർക്ക് അനുയോജ്യമായ ഒരു ക്വാറന്റെയ്ൻ മുന്നോട്ട് വക്കുകയും അത് ഫലവത്തല്ലെങ്കിൽ മാത്രം സർക്കാർ സൗകര്യത്തിൽ തുടരുന്ന തരത്തിൽ മാറ്റം കൊണ്ടുവരാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ചില യാത്രക്കാർ യുഎസ് വിമാനത്താവളങ്ങളിൽ ഇറങ്ങി ഹോട്ടലിൽ താമസിക്കുന്നത് ഒഴിവാക്കാൻ കാറിൽ കാനഡയിലേക്ക് കടക്കാനും പ്രേരിപ്പിക്കുന്നുണ്ടെന്നും കര വ്യോമ അതിർത്തി നടപടികൾ തമ്മിലുള്ള പൊരുത്തക്കേടുകളും പ്രശ്‌നമായി പാനൽ ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ അതിർത്തി നിബന്ധനകളിൽ മാറ്റം വരുത്താനും പാനനൽ നിർദ്ദേശിക്കുന്നു,
യാത്രക്കാരുടെ വാക്‌സിനേഷൻ അടിസ്ഥാനമാക്കി പാനൽ നിരവധി ശുപാർശകൾ നൽകിയിട്ടുണ്ട്.പൂർണ്ണമായി വാക്‌സിനേഷൻ എടുക്കുന്ന യാത്രക്കാർക്ക് ഇനി പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധന നടത്തുകയോ 14 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നിൽ വിധേയമാക്കുകയോ ചെയ്യേണ്ടതില്ലെന്നും എത്തിച്ചേർന്ന് ഏഴു ദിവസത്തിനുശേഷം നേരത്തെ ശുപാർശ ചെയ്ത COVID-19 പരിശോധനയിൽ നിന്നും അവരെ ഒഴിവാക്കുമെന്ന് പാനൽ നിർദ്ദേശിക്കുന്നു.
ഭാഗികമായി വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാ ഫലവും എത്തി 24 മണിക്കൂറിനുള്ളിൽ മറ്റൊരു പരിശോധനയും നടത്തേണ്ടതുണ്ട്. വാക്‌സിൻ എടുക്കാത്ത യാത്രക്കാരും ഇതേ രീതിയിൽ പരിശോധന ഫലം ഹാജരാക്കുകയും നെഗറ്റീവ് പരിശോധന ഫലം ലഭിക്കുന്നതുവരെ ഏഴ് ദിവസത്തേക്ക് ക്വാറന്റെയിനിൽ കഴിയുകയും വേണം