- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
10000 സിറിയൻ അഭയാർത്ഥികളെ ഒരു വർഷത്തിനുള്ളിൽ പുനരധിവസിപ്പിക്കുമെന്ന് കാനഡ
ഒട്ടാവ: സിറിയയിൽ നിന്നുള്ള 10000 അഭയാർത്ഥികളെ ഒരു വർഷത്തിനുള്ളിൽ ഏറ്റെടുക്കാൻ കാനഡയിലെ കൺർവേറ്റീവ് ഗവൺമെന്റിന്റെ തീരുമാനം. ഇതിനു വേണ്ടി ഇമിഗ്രേഷൻ ആപ്ലിക്കേഷൻ പ്രൊസസ് വേഗത്തിലാക്കാനും ലളിതമാക്കാനുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകരോട് ഇനി അവർ അഭയാർത്ഥികളാണെന്ന് തെളിയിക്കാൻ വിസ ഓഫീസർമാർ ആവശ്യപ്പ
ഒട്ടാവ: സിറിയയിൽ നിന്നുള്ള 10000 അഭയാർത്ഥികളെ ഒരു വർഷത്തിനുള്ളിൽ ഏറ്റെടുക്കാൻ കാനഡയിലെ കൺർവേറ്റീവ് ഗവൺമെന്റിന്റെ തീരുമാനം. ഇതിനു വേണ്ടി ഇമിഗ്രേഷൻ ആപ്ലിക്കേഷൻ പ്രൊസസ് വേഗത്തിലാക്കാനും ലളിതമാക്കാനുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചു.
അപേക്ഷകരോട് ഇനി അവർ അഭയാർത്ഥികളാണെന്ന് തെളിയിക്കാൻ വിസ ഓഫീസർമാർ ആവശ്യപ്പെടില്ല. തീരുമാനിച്ചതു പോലെ കാനഡയിൽ 10000 സിറിയൻ വംശജരെ 2016 സെപംബറോടെ പുനരധിവസിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഇപ്പോൾ ഏറ്റെടുത്തിരിക്കൂന്ന ഇറാഖിൽനിന്നുള്ള 23000 അഭയാർത്ഥികളെ ഈ വർഷം അവസാനത്തോടെ പുനരധിവസിപ്പിക്കുമെന്നും ഗവൺമെന്റ് വ്യക്തമാക്കി.
അഭയാർത്ഥികളുടെ സെക്യൂരിറ്റി, കുറ്റവാസന, ആരോഗ്യപരിശോധന ഏന്നിവയ്ക്കായിരിക്കും വിസ ഓഫീസർമാർ പ്രാമുഖ്യം നൽകുക. അഭയം തേടി അലയുന്നവരെ ഏറ്റെടുക്കുന്നതിൽ വീഴ്ച വരുത്തിയതിന് കൺസർവേറ്റീവ് ഗവൺമെന്റ് കടുത്ത വിമർശനങ്ങൾക്ക് വിധേയരായിരുന്നു. ഒക്ടോബർ 19 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ സിറിയൻ അഭയാർത്ഥിളോട് അനുകൂലമായ നിലപാടുകൽ സ്വീകരിക്കുമെന്ന് പ്രതിപക്ഷ കക്ഷികളും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവൺമെന്റ് മനോഭാവത്തിൽ മാറ്റം വരുത്താൻ നിർബന്ധിതരായത്.