- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ളവർക്ക് കാനഡയും വിസാ നിരോധിച്ചു
ടൊറന്റോ: ഓസ്‌ട്രേലിയയ്ക്കു പിന്നാലെ കാനഡയും എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ വിലക്ക് ഏർപ്പെടുത്തി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലെ താമസക്കാരിൽ നിന്നും പാസ്‌പോർട്ട് ഹോൾഡേഴ്‌സിൽ നിന്നുമുള്ള വിസാ അപേക്ഷകൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി കാനഡ വ്യക്തമാക്കി. അടുത്തിടെ ഇതുപോലെ ഓസ്‌ട്രേലിയ വിസാ നിരോധനം ഏർപ്പെടുത്തിയത്
ടൊറന്റോ: ഓസ്‌ട്രേലിയയ്ക്കു പിന്നാലെ കാനഡയും എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ വിലക്ക് ഏർപ്പെടുത്തി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലെ താമസക്കാരിൽ നിന്നും പാസ്‌പോർട്ട് ഹോൾഡേഴ്‌സിൽ നിന്നുമുള്ള വിസാ അപേക്ഷകൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി കാനഡ വ്യക്തമാക്കി. അടുത്തിടെ ഇതുപോലെ ഓസ്‌ട്രേലിയ വിസാ നിരോധനം ഏർപ്പെടുത്തിയത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ വിമർശനത്തിന് കാരണമാക്കിയിരുന്നു.
എബോള ബാധിത പ്രദേശങ്ങളിൽ നിന്നും രോഗസാധ്യത ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളിൽ നിന്നുമുള്ളവർക്കാണ് വിലക്ക് ഏർപ്പെടുത്തുന്നതെന്ന് കാനഡ വ്യക്തമാക്കിയിട്ടുണ്ട്. ലൈബീരിയ, സിയോര ലിയോൺ, ഗിനിയ എന്നിവിടങ്ങളിൽ പടർന്നു പിടിച്ച എബോള വൈറസ് അയ്യാരിത്തോളം പേരുടെ ജീവനാണ് കവർന്നെടുത്തിട്ടുള്ളത്.
കാനഡയിൽ ഇതുവരെ എബോള കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വിസാ നിരോധനം ഏർപ്പെടുത്തുന്നതിലൂടെ രാജ്യത്തെ പൊതുജനാരോഗ്യം സുരക്ഷിതമാക്കുകയാണെന്നാണ് ഫെഡറൽ സിറ്റിസൺഷിപ്പ് മിനിസ്ട്രി ചൂണ്ടിക്കാണിക്കുന്നത്. എബോള ബാധിത മേഖലകളിൽ നിന്നെത്തുന്ന കാനഡക്കാർക്കും വിലക്ക് ബാധകമാണ്. എന്നാൽ കാനഡയിൽ നിന്ന് എബോള ബാധിത മേഖലകളിൽ സന്നദ്ധ പ്രവർത്തനത്തിന് പോയിട്ടുള്ള ഹെൽത്ത് വർക്കർമാർക്കും വോളന്റിയർമാർക്കും തിരിച്ചെത്താൻ അനുവാദം നൽകിയിട്ടുണ്ട്.
കാനഡയിൽ നിന്ന് എബോള ബാധിത രാജ്യങ്ങളിലേക്ക് നേരിട്ട് വിമാനസർവീസുകളൊന്നും ഇപ്പോൾ നടത്തുന്നില്ല.