- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് മാലക്കരയുടെ ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു
എഡ്മന്റൻ: മാത്യു മാലക്കര എഴുതിയ Lives Behind the Locked Doorrഎന്ന നോവൽ, എഡ്മന്റണിൽ, ഏപ്രിൽ പതിമൂന്നാം തിയ്യതി പ്രകാശനംചെയ്തു. മെഡോസ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ,എഴുത്തുകാരിയായ ഗ്ലെന്ന ഫിപ്പെൻ, പാസ്റ്റർ സാം വർഗീസിന് നൽകിയാണ്പുസ്തകം പ്രകാശനം ചെയ്തത്. അമ്പത് വര്ഷത്തിലധികമായിആൽബെർട്ടയിൽ താമസിക്കുന്ന മാത്യുവും (ജോയ് അങ്കിൾ), ഭാര്യറെയ്ച്ചലും (മോളി ആന്റി) മലയാളികളുടെ ഇടയിൽ, അവരുടെ സേവനമനോഭാവം കൊണ്ട് ഏറെ സുപരിചിതരാണ്.
മാത്യുവിന്റെ മുപ്പത്വർഷം നീണ്ട മാനസീക ആരോഗ്യ കേന്ദ്രത്തിലെ ജോലിയുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് നോവൽ രചിച്ചിരിക്കുന്നത്.കേരളത്തിൽ നിന്നും കാനഡയിലെത്തി ജീവിതം കരുപിടിപ്പിച്ച ഒരാളുടെകാഴ്ചപ്പാടിലൂടെയാണ് നോവൽ വികസിക്കുന്നത്. ഒരു മാനസികആരോഗ്യ കേന്ദ്രത്തിലെ ദൈനംദിന ജീവിതവും, രോഗികളുടെ സ്വഭാവസവിശേഷതകളും, ജോലിക്കാരുടെ അനുഭവങ്ങളും കൂടി, ജീവിതത്തിന്റെ
പ്രസാദൽമകത തുടിക്കുന്ന ഒരു വായന അനുഭവമാണ് ഈ നോവൽ.
തെറാപ്യുട്ടിക് കമ്മ്യൂണിക്കേഷന്റെ നിരവധി ഉദാഹരണങ്ങൾ ഈനോവലിൽ കാണാമെന്ന്, അവതാരിക എഴുതിയ ഡോ.പി.വി.ബൈജുപറഞ്ഞു. ചാപ്ലൈൻ ഡെയിൻസ് കുര്യൻ, പാസ്റ്റർ കെൻ മക്ഡൊണാൾഡ്എന്നിവർ ചടങ്ങിൽ സംസാരിച്ചു. ശ്രുതി ഹരിഹരനും, അർപ്പിത
തോമസും പുസ്തകത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങൾ വായിച്ചു. പുസ്തകരചനയുടെ അനുഭവങ്ങളെകുറിച്ച് ഗ്രന്ഥകർത്താവ് സംസാരിച്ചു. മേരിതോമസ് അവതാരക ആയിരുന്നു. മനോജ് മാത്യു ചടങ്ങിന് നന്ദി പറഞ്ഞു.ലൈവ്സ് ബിഹൈൻഡ് ലോക്കഡ് ഡോർസ് ഇന്ത്യയിലും, നോർത്ത്അമേരിക്കയിലും ആമസോണിൽ ലഭ്യമാണ്.