- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിൽ നിന്നും ജോ മാത്യു (തങ്കച്ചൻ) ഡോ. കലാ ഷഹിയുടെ പാനലിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ബ്രാംറ്റൺ മലയാളി സമാജത്തിന്റ സന്തതസഹചാരിയും കാനഡയിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനും, എ എം റബ്ബേഴ്സിന്റെ സി ഇ ഒയുമായ ജോ മാത്യു (തങ്കച്ചൻ) ഡോ. കലാ ഷഹിയുടെ പാനലിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
1993 ലാണ് ഡൽഹിയിൽ നിന്ന് ജോ മാത്യു കാനഡയിലേക്ക് കുടിയേറിയത്. കലാലയ രാക്ഷ്ട്രീയത്തിലൂടെ കടന്നുവന്ന അദ്ദേഹം ഡൽഹി മലയാളി അസ്സോസ്സിയേഷനിലും സജീവ പ്രവർത്തകനായിരുന്നു. കാനഡയിൽ എത്തിയതു മുതൽ ഹാമിൽട്ടൺ മലയാളി സമാജത്തിന്റ സജീവ പ്രവർത്തകനാകുകയും, സമാജത്തിന്റ സെക്രട്ടറി പദവി അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. ബ്രാംറ്റൺ സ്പെക്കേഴ്സ് എന്ന വോളിബോൾ ക്ലബ്ബിന്റെ സ്ഥാപക നേതാവും അതിന്റെ പ്രസിഡന്റും ആയിരുന്നു തങ്കച്ചൻ എന്ന് വിളിക്കുന്ന ജോ മാത്യു.
ബ്രാംറ്റൺ മലയാളി സമാജത്തിന്റ തുടക്കം മുതൽ അതിന്റെ പ്രവർത്തനങ്ങളിൽ സജീവമാകുകയും, സമാജത്തിന്റ അമരക്കാരനായ കുര്യൻ പ്രക്കാനത്തിനോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ മുൻപന്തിയിൽ നിന്ന വ്യക്തികൂടിയാണ് ജോ മാത്യു.
കാനഡയിൽ അറുപത് വർഷത്തെ പാരമ്പര്യമുള്ള ടൊറന്റോ മലയാളി സമാജത്തിന്റ ട്രസ്റ്റീ ബോർഡ് അംഗമായ ജോ മാത്യു, ട്രസ്റ്റി ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കാനഡയിലെ മലയാളി സമൂഹത്തിന് പ്രിയങ്കരനായ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഘടനാ നേതൃപാടവം അറിയാത്ത ഒരു മലയാളിയും കാനഡയിൽ ഇല്ല എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. കൂടാതെ നാട്ടിലും, കാനഡയിലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിവിധ ചാരിറ്റി സംഘടനകൾക്ക് കൈയും മെയ്യും മറന്ന് അകമഴിഞ്ഞ് സഹായിക്കുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം.
ഇപ്പോൾ ബ്രാംറ്റൺ മലയാളി സമാജത്തിനെ പ്രതിനിധീകരിച്ച് അതിന്റെ പ്രസിഡന്റും സർവോപരി സമാജത്തിന്റ എല്ലാമെല്ലാമായ കുര്യൻ പ്രക്കാനത്തിന്റെ അനുഗ്രഹാ ശ്ശിസ്സുകളോടെ ജോ മാത്യു ടീം കലാ ഷഹിയുടെ പാനലിൽ കാനഡയിൽ നിന്നും മത്സരിക്കുന്നു.
കാനഡയിൽ നിന്ന് ജോ മാത്യുവിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്കും ടീം ലെഗസിക്കും ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന ടീം ലെഗസി പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി സന്തോഷ് ഐപ്പ്, അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥി ഡോ. അജു ഉമ്മൻ, അഡീഷണൽ അസ്സോസിയേറ്റ് ടഷറർ സ്ഥാനാർത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാർത്ഥി നിഷ എറിക്, ട്രസ്റ്റീ ബോർഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പൻ , അലക്സ് എബ്രഹാം , നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കർ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ് , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ് , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , തോമസ് നൈനാൻ, രാജേഷ് വല്ലത്ത് , വരുൺ നായർ , റെജി വര്ഗീസ്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്, പ്രിൻസൺ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, അഭിലാഷ് ജോൺ, യൂത്ത് പ്രതിനിധി ക്രിസ്ല ലാൽ ,സ്നേഹ തോമസ്, ആകാശ് അജീഷ് എന്നിവർ അറിയിച്ചു.
വാർത്ത: ജോർജ് പണിക്കർ