- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ ചാപ്റ്ററിനു നവനേതൃത്വം. രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവുമായി ഐ.പി.സി.എൻ.എ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ ചാപ്റ്റർ പ്രസിഡന്റായി ഷിബു കിഴക്കേകുറ്റിനെ തെരഞ്ഞെടുത്തു. നോർത്ത് അമേരിക്കയിലെ മാസപ്പുലരി മാഗസിന്റെ എഡിറ്ററായിരുന്നു. 24ന്യൂസ് ലൈവ്.കോം എന്ന വാർത്താ പോർട്ടലിന്റെ ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ്. ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്ക കാനഡ ചാപ്റ്റർ കാനഡാ മുൻ വൈസ് പ്രസിഡണ്ടായിരുന്നു. കാനഡയിലെയും ഇന്ത്യയിലെയും സാമൂഹ്യ മേഖലകളിൽ നിറസാന്നിധ്യമായ ഷിബു കലാ സാംസ്കാരിക രംഗങ്ങളിൽ കഴിവു തെളിയിച്ചു. എഴുത്തുകാരനും ഗാനരചയിതാവും ചലച്ചിത്ര നിർമ്മാതാവുമാണ്. കൂടാതെ അമ്മത്തൊട്ടിൽ എന്ന സിനിമയുടെ നിർമ്മാതാവാണ്.
വിൻസെന്റ് പാപ്പച്ചനാണ് പുതിയ സെക്രട്ടറി. ഫ്ളവേഴ്സ് ടിവിയുടെ കാനഡ മേഖലയിൽ പ്രോഗ്രാം കോർഡിനേറ്ററായും സി ന്യൂസ് ലൈവ് സെക്കുലർ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഗ്ലോബൽ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.വിപ്രോയുടെ ഐടി പ്രോഗ്രാം മാനേജരായും പ്രവർത്തിക്കുന്നു.വിൻസെന്റ് കഴിഞ്ഞ 19 വർഷമായി ഇന്ത്യ, യുഎസ്എ, കാനഡ എന്നിവിടങ്ങളിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നു.
അനീഷ് മാറാമറ്റമാണ് ഐ.പി.സി.എൻ.എ കാനഡ ചാപ്റ്ററിന്റെ പുതിയ ട്രഷറർ. കാനഡയിൽ പ്രവർത്തിക്കുന്ന സി മലയാളം ടി വി, എന്റർടൈന്മെന്റ് ഇവന്റ് കമ്പനി , മാറാമറ്റം പ്രൊഡക്ഷൻസ് , പൂഞ്ഞാർ ന്യൂസ് എന്നിവ ഇദ്ദേഹത്തിന്റേതാണ്. അവതാരകനും പ്രൊഫഷണൽ പാട്ടുകാരനും പ്രൊഡ്യൂസറും കൂടിയാണ്. 2012 ൽ കാനഡയിലെ ടോറോന്റോയിൽ കുടിയേറി.
വൈസ് പ്രസിഡന്റ് ബിജു കട്ടത്തറ നോർത്ത് അമേരിക്കയിലെ മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. . വടക്കേ അമേരിക്കയിലുടനീളം സ്റ്റേജ് ഷോകളും ചലച്ചിത്ര അവാർഡുകളും സംഘടിപ്പിക്കുന്ന മാളു എന്റർടൈന്മെന്റ് ഗ്രൂപ്പ് (എംഇജി) ന്റെ പ്രെസിഡന്റാണ് ബിജു കട്ടത്തറ. നിരവധി കലാ, കായിക, സാംസ്കാരിക, കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ്. 30 വർഷമായി കാനഡയിലുള്ള ബിജു ഒരു ഐടി പ്രൊഫഷണലുമാണ്.
കൈരളി ടി വിയുടെ കാനഡ മേഖലാ തലവനും വേൾഡ് മലയാളി കൗൺസിൽ ഒന്റാറിയോ പ്രോവിന്സിന്റെ പ്രസിഡന്റുമായ ഡേവിസ് ഫെർണാണ്ടസാണ് പുതിയ ജോയിന്റ് സെക്രട്ടറി. കാനേഡിയൻ താളുകളുടെ സി ഈ ഒ യുമാണ്. നോർത്ത് അമേരിക്കൻ ഫിലിം ഫെസ്റ്റിവലിന് തിരഞ്ഞെടുക്കപ്പെട്ടവ ഉൾപ്പടെ പത്തിലധികം ഹ്രസ്വ ചിത്രങ്ങളുടെ നിർമ്മാതാവാണ്. ന്യൂയോർക്കിൽ നടന്ന ലോക കേരളസഭയിൽ മാധ്യമ പ്രതിനിധിയായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും ജോൺ ബ്രിട്ടാസും അടങ്ങുന്ന സംഘത്തിനൊപ്പം ക്യൂബ സന്ദർശനത്തിന്റെ ഭാഗമായിട്ടുണ്ട്.
10 വർഷത്തിലധികം ബ്രോഡ്കാസ്റ്റ് മീഡിയയിൽ എക്സിപീരിയൻസുള്ള ജിത്തു നായരാണ് ഐ.പി.സി.എൻ.എ കാനഡ ചാപ്റ്ററിന്റെ പുതിയ ജോയിന്റ് ട്രഷറർ. കാനഡയിലേക്ക് കുടിയേറുന്നതിന് മുമ്പ് 8 വർഷത്തോളം കൈരളി അറേബ്യ, ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം ദുബായ് മീഡിയ എന്നിവിടങ്ങളിൽ കേരളത്തിലെ വിവിധ പ്രമുഖ ടിവി ചാനലുകളിൽ പരസ്യങ്ങളുടെ സെയിൽസ് മാനേജരായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ജിത്തു ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് കാനഡയിൽ കനേഡിയൻ ചീഫ് കോർഡിനേറ്ററായും ഏഷ്യാനെറ്റ് ന്യൂസ് കാനഡയുടെ ആഡ് സെയിൽസ് ചുമതലയിലുമാണ് പ്രവർത്തിക്കുന്നു.
കഴിഞ്ഞ 23 വർഷമായി ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തി പരിചയമുള്ള സേതു വിദ്യാസാഗറായിരുന്നു കഴിഞ്ഞ 2 വർഷത്തെ പ്രസിഡന്റ്. എംജി യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഇൻ ജേര്ണലിസത്തിനു ശേഷം ഇന്ത്യാവിഷനിൽ സീനിയർ എഡിറ്ററായി 2001 - 2006 കാലഘട്ടത്തിൽ പ്രവർത്തിച്ചു. 2006 മുതൽ കാനഡയിലെ മാധ്യമപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമാണ്. റൗസിങ് റിഥം എന്റർടൈന്മെന്റ് ഗ്രൂപ്പിന്റെ ഫൗണ്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ സേതു ഇപ്പോൾ ATN ഇന്റർനാഷണൽ ലിമിറ്റഡിൽ എഡിറ്റർ , ഏഷ്യാനെറ്റ് US വീക്കിലി റൗണ്ടപ് കാനഡ പ്രോഗ്രാമിങ് ഹെഡ് , SRA പ്രൊഡക്ഷൻസ് കാനഡയുടെ ഫൗണ്ടർ, ക്രീയേറ്റീവ് ഹെഡ് എന്നീ പോസ്റ്റിഷൻസ് കൈകാര്യം ചെയ്യുന്നു.
അവതാരകയും ആർ.ജെയും അഭിനേത്രിയുമായ കവിത കെ മേനോനാണ് മറ്റൊരു മെമ്പർ. സൂര്യ ടിവിയിൽ 2005 മുതൽ അവതാരകയായിരുന്നു. പിന്നീട് കേരളത്തിൽ എഫ് എം തരംഗം വന്നതോടെ ആദ്യ ബാച്ച് ആർ ജെ കളിൽ തന്നെ ഇടം നേടി. കൂടെ പരിപാടികൾക്ക് പ്രൊഡ്യൂസർ ആയും പ്രവർത്തി പരിചയം നേടി (മലയാള മനോരമ റേഡിയോ മാംഗോ 91.9, തൃശ്ശൂർ). പിന്നീട് പരസ്യ ചിത്രങ്ങൾക്ക് ഡബ്ബിങ് ചെയ്തു, ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചു. വിവിധ ചാനലുകൾക്ക് വേണ്ടി ന്യുസ് റിപ്പോർട്ടിങ് (മനോരമ ന്യൂസ് , ജി വി എൻ എൻ , ജനം ) ചെയ്യുന്നു. മറ്റു നോർത്ത് അമേരിക്കൻ ചാനലുകൾക്ക് വേണ്ടി വിനോദ പരിപാടികളും അഭിമുഖങ്ങളും നടത്തുന്നു. ( കോജികോ ടിവി, പ്രവാസി ചാനെൽ യുഎസ്എ, ഫോളോ മി കാനഡ)