ടൊറോന്റോ (കാനഡ): കാനഡയിലെ ആദ്യ സൗത്ത് ഏഷ്യൻ മന്ത്രിയായി രചന സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്നും സൈക്കോളജിയിൽ മാസ്റ്റർ ബിരുദം നേടിയ രചന സിങ്. ബ്രിട്ടീഷ് കൊളംബിയ എഡുക്കേഷൻ ആൻഡ് ചൈൽഡ് കെയർ മന്ത്രിയാണ് അധികാരമേറ്റത്.

എല്ലാവർക്കും വിദ്യാഭ്യാസം എന്നതാണ് തന്റെ ലക്ഷ്യമെന്ന് അധികാരമേറ്റെടുത്തശേഷം ഡിസംബർ എട്ടിന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മന്ത്രിസഭയുടെ ഭാഗമായി തീർന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നതായും ഇവർ പറഞ്ഞു.

പഞ്ചാബിൽ നിന്നുള്ള രഘ്ബിർ സിങ്, സുലേഖ എന്നിവരുടെ മകളാണ് രചന. മാതാപിതാക്കളും, ഏക സഹോദരി സിർജാനയും അദ്ധ്യാപകരാണെന്നും ഇവർ കൂട്ടിചേർത്തു.

2001 ൽ ഭർത്താവിനേയും, രണ്ടരവയസുള്ള മകനോടൊപ്പമാണ് രചന കാനഡയിലേക്ക് കുടിയേറിയത് വാൻകൂവർ ഇൻഫർമേഷൻ സർവീസിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്.

2017ലാണ് ഇവർ ആദ്യമായി മത്സരിച്ചത് 2020ൽ സറെ ട്രീൻ ടെംമ്പേഴ്‌സിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡ്രഗ് ആൻഡ് ആൾക്കഹോൾ കൗൺസിലിന്റെ ഗാർഹിക പീഡനമനുഭവിക്കുന്ന സ്ത്രീകൾക്ക് പിന്തുണ നൽകുന്നുണ്ട്, നിരവധി പ്രശ്‌നങ്ങളിൽ ഇവർ സജ്ജീവമായി രംഗത്തുണ്ടായിരിക്കും.