റണാകുളം ജില്ലയിലെ, അങ്കമാലി കാലടി നിവാസികളുടെ എഡ്മന്റനിലെപ്രവാസി കൂട്ടായ്മ, പെരിയാർ തീരം തുടർച്ചയായി എട്ടാം വർഷവും,ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ 2023 ജനുവരി ഏഴിന് വൈകിട്ട്അൾഡ്രോവ് കമ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. 50 ഓളംകുടുംബങ്ങളിൽ നിന്നായി 200ലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ, പ്രസിഡണ്ട് ടോണിഅഗസ്റ്റിൻ സ്വാഗതം ആശംസിച്ചു. ശ്രീമതി വിൻസി ബിബിൻ, കഴിഞ്ഞ വർഷത്തെപ്രവർത്തന റിപ്പോർട്ടും ട്രഷറർ  ലിബിൻ മേക്കാടൻ വാർഷികകണക്കുംഅവതരിപ്പിച്ചു. യോഗത്തിൽ വെച്ച്, 'പെരിയാർ തീരത്തിന്റെബൈലോയുടെയും ലോഗോയുടെയും പ്രകാശനം നടത്തപ്പെട്ടു.തുടർന്ന്, പെരിയാർ തീരം കുടുംബാംഗങ്ങളുടെ മനോഹരമായകലാപരിപാടികൾ അരങ്ങേറി. ഡാൻസിനും പാട്ടിനും ഒപ്പം ഗ്രൂപ്പ് ഡാൻസുംആറോളം ദമ്പതികളുടെ കപ്പിൾ ഡാൻസും പരിപാടിയുടെമാറ്റുകൂട്ടുന്നതായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്, വിജി ജോസ്,
അമ്പിളി സാജു, ട്വിങ്കിൾ ടോണി, ഷീബ വിൽസൻ എന്നിവരാണ്.

കാനഡയിൽവളർന്നു വരുന്ന മലയാളീ കുട്ടികളുടെ കലാവൈഭവങ്ങൾ പ്രദർശിപ്പിക്കാനുള്ള
ഒരു വേദി കൂടി ആയിരുന്നു ഈ വാർഷികാഘോഷം. കുട്ടികളുടെ ഒറ്റക്കും,
കൂട്ടായും ഉള്ള ഡാന്‌സുകളും, പാട്ടുകളും, ഉപകരണസംഗീത അവതരണങ്ങളും
പരിപാടിയുടെ മറ്റു കൂട്ടുന്നതായിരുന്നു. കൂടാതെ സദസ്സിർ ഒന്നാകെ നൃത്തം വെച്ച്
ആഘോഷമാക്കിയ, 'പെരിയാർ തീര'ത്തിന്റെ അനുഗ്രഹീത ഗായകരുടെ ഗാനമേള,
കലാശക്കൊട്ട് ആയിരുന്നു. ലിറ്റിൽ വെനീസ്, അഞ്ജന വിൻസൻ എന്നിവർ
പരിപാടിയുടെ അവതാരകരായി തിളങ്ങി.

ലിയോ ജോസ്, സുനിൽ ആലുക്ക, ടൈറ്റസ് മഞ്ഞളി എന്നിവരുടെ നേതൃത്വത്തിൽ
ഒരുക്കിയ, അങ്കമാലി സ്‌റ്റൈലിൽ ഉള്ള, വിഭവസമൃദ്ധമായ ഭക്ഷണവും, എടുത്തു
പറയേണ്ട ഒന്നായിരുന്നു. ഈ ആഘോഷം വിജയകരമാക്കാൻ വേണ്ടി അക്ഷീണം
പ്രയത്‌നിച്ചവർക്കും പങ്കെടുത്തവർക്കും കമ്മിറ്റി അംഗമായ ജെൻസി ഷിജു നന്ദി
രേഖപ്പെടുത്തി.പതിവുപോലെ ഈ വർഷവും പെരിയാർ തീരത്തിന്റെ ചാരിറ്റി ഫണ്ട്
ശേഖരിക്കുകയും, അത് നാട്ടിലുള്ളവർക്ക് ചികിത്സാ ചെലവിന് നൽകുകയും
ചെയ്തു