കേരള ട്രക്കേഴ്‌സ് ഇൻ കാനഡ KTC യുടെ 2023ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാനഡയിലെ ഗതാഗതരംഗത്ത് പ്രവർത്തിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരള ട്രക്കേഴ്‌സ് ഇൻ കാനഡ KTC യുടെ വാർഷിക പൊതുയോഗവും 2023 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2023 മാർച്ച് 18 ന് കേംബ്രിഡ്ജിൽ വച്ച് നടന്നു.

നിരവധി അംഗങ്ങൾ പങ്കെടുത്ത പ്രസ്തുത വാർഷിക പൊതുയോഗത്തിൽ 2022ലെ പ്രവർത്തന റിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കുകയും 2023 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രസിഡന്റ് സെബി ജോസഫ്, സെക്രട്ടറി മാത്യു ജേക്കബ്, ട്രഷറർ അജു മോഹൻ, വൈസ് പ്രസിഡന്റ് ലിൻസ് ജോസ്, ജോയിന്റ് സെക്രട്ടറി അരുൺ ദാസ്, ജോയിന്റ് ട്രഷറർ ഫ്രഷ്ലി ബേബി, പി ആർ ഓ സൗമ്യ സജി എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ.കമ്മിറ്റി അംഗങ്ങളായി നന്ദു കൃഷ്ണ, ജിതിൻ ജോർജ്, ബോസ്‌കോ ആന്റണി, ദീപക് വയലിൽ, ജോബിറ്റ് ജോസ്, സുമേഷ് സാലസ്, ജിതിൻ ടോം, ഷാജു വർഗീസ്, അനൂ സുന്ദർ, രാജ്കുമാർ, ഫിലിപ്പ് ജോൺ, അനൂപ് തോമസ് എന്നിവരെ തിരഞ്ഞെടുത്തു. അനിൽകുമാർ സുബ്രഹ്മണ്യൻ, സൽജൻ പി ജോൺ, മാത്യു അഗസ്റ്റിൻ, അനിൽ രവീന്ദ്രൻ, ജിത്തു ജോസ് എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. എത്തിക്‌സ് കമ്മിറ്റിയിലേക്ക് ജിനീഷ് ഫ്രാൻസിസ്, ക്ലിന്റ് ജോയ്, ഷാമ്‌സൺ ജോർജ്, അനീഷ് എബ്രഹാം, ജയ്‌സൺ ജെയിംസ് എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞവർഷം KTC യുടെ മെഗാ സ്‌പോൺസർ സാംസൺ ആന്റണിയുടെ പിന്തുണയോടെ മികവാർന്ന നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിക്കുവാൻ KTC സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്, അതോടൊപ്പം തന്നെ അംഗങ്ങൾക്ക് വേണ്ടിയുള്ള നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുവാനും കഴിഞ്ഞു. കനേഡിയൻ ഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന

മലയാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും മുൻതൂക്കം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന KTC 2023ൽ മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സെബി ജോസഫ് അറിയിച്ചു. KTC യിൽ അംഗങ്ങളാകാൻ താല്പര്യമുള്ള കാനഡയിലെ ഗതാഗതരംഗത്ത് പ്രവർത്തിക്കുന്ന AZ ലൈസൻസ് ഉള്ള മലയാളികൾ മുന്നോട്ടുവരണമെന്നു സെക്രട്ടറി മാത്യു ജേക്കബ് അഭിപ്രായപ്പെട്ടു.