കാനഡയുടെ ആദ്യ തലസ്ഥാനമായ കിങ്സ്റ്റണിലെ മലയാളി കൂട്ടായ്മയായ കിങ്സ്റ്റൻ മലയാളി അസോസിയേഷന്റെ (kingstonmalayali.com) ആഭിമുഖ്യത്തിൽ മലയാളം സ്‌കൂൾ ആരംഭിക്കുന്നു.

കിങ്സ്റ്റണിലെ കത്തോലിക്ക സ്‌കൂൾ ബോർഡ് ആയ അൽഗോങ്ക്വിൻ ആൻഡ് ലകേഷോർ ഡിസ്ട്രിക്ട്‌സ് സ്‌കൂൾ ബോർഡും (http://www.alcdsb.on.ca) കേരളാ സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുമായി സഹകരിച്ചാണ് ഹരിശ്രീ മലയാളം അക്കാദമി (Harisri Malayalam Academy) എന്ന പേരിൽ ഈ സംരംഭം ആരംഭിക്കുന്നത്. അൽഗോങ്ക്വിൻ ആൻഡ് ലകേഷോർ ഡിസ്ട്രിക്ട്‌സ് സ്‌കൂൾ ബോർഡ് അവരുടെ വിദേശ ഭാഷാ പഠന പദ്ധതിയുടെ ഭാഗമായാണ് മലയാളം പാഠ്യ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്.
മലയാളം മിഷൻ പദ്ധതി പഠനത്തിനാവശ്യമായുള്ള കോഴ്‌സ് മെറ്റീരിയൽസും അദ്ധ്യാപകർക്കാവശ്യമുള്ള പരിശീലനവും നൽകുന്നു. പഠനത്തിന്റെ നിലവാരവും ഓരോ ക്ലാസ്സിലെ പരീക്ഷയും മലയാളം മിഷന്റെ നിര്‌ദേശാനുസരണമായിരിക്കും നടത്തുന്നത്.

1. സർട്ടിഫിക്കറ്റ് കോഴ്‌സ്
2. ഡിപ്ലോമ കോഴ്‌സ്
3. ഹയർ സെക്കന്ററി കോഴ്‌സ്
4. സീനിയർ ഹയർ സെക്കന്ററി കോഴ്‌സ്

എന്നിങ്ങനെ നാലു കോഴ്‌സുകളായിരുക്കും ഈ മലയാളം അക്കാഡമിയിൽ പഠിപ്പിക്കുന്നത്.
കിങ്സ്റ്റണിൽ താമസിക്കുന്ന നൂറിൽ അധികം മലയാളി കുടുംബങ്ങളിലെ 75 ഓളം കുട്ടികൾക്ക് ഈ പദ്ധതിയുടെ സൗകര്യം തികച്ചും സൗജന്യമായി ലഭിക്കും. മലയാളികൾ അല്ലാത്ത കുട്ടികൾക്കും, മലയാളം പഠിക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതാദ്യമായാണ് ഒന്റാറിയോ ഗോവെര്‌മെന്റിന്റേ സഹായത്തോടെയുള്ള ഈ പദ്ധതി, കിഴക്കൻ ഒന്റാറിയോയിലെ ഒരു മലയാളി അസോസിയേഷൻ കേരളാ മലയാളം മിഷന്റെ സഹകരണത്തിൽ നടപ്പാക്കുന്നത്. എല്ലാ ആഴ്ചയിലും ശനിയാഴ്ചയിൽ ആണ് ക്ലാസുകൾ നടക്കുന്നത്. വേനൽ അവധി സമയത്തു ആഴ്ചയിൽ രണ്ടു ദിവസം ക്ലാസുകൾ ഉണ്ടായിരിക്കും.

ഈ പദ്ധതിയുടെ പ്രവർത്തനോൽഘാടനം ഏപ്രിൽ മാസം 30 ആം തിയതി, കിങ്സ്റ്റൻ മലയാളി അസോസിയേഷന്റെ വിഷു-ഈസ്റ്റര്-റമദാൻ ആഘോഷമായ ധ്വനി -2023 എന്ന പരിപാടിയിൽ, Indian High Commissioner to Canada ശ്രി സഞ്ജയ് കുമാർ വര്മ്മ ഉത്ഘാടനം ചെയ്യുന്നതാണ്. കിങ്സ്റ്റന്റെ എം പി ശ്രി മാർക്ക് ഗേറസ്റ്റൺ (Mark Gerresten ), കിങ്സ്റ്റൻ മേയർ ശ്രി ബ്രൈൻ പാറ്റേഴ്‌സൺ (Bryan Paterson), സ്‌കൂൾ ബോർഡ് ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഡേവിഡ് ഡിസന്റിസ് (David DeSantis), കേരള മലയാളം മിഷൻ കോഓർഡിനേറ്റർ ശ്രി സി ജി പ്രദീപ് എന്നിവർ ഈ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.

St Paul Catholic Elementary School Kingston ൽ ആയിരിക്കും മെയ് 6 മുതൽ ക്ലാസുകൾ നടക്കുന്നത്. അതിനുമുന്പായി രക്ഷിതാക്കളുടെ ഒരു മീറ്റിങ് ഉണ്ടായിരിക്കും.
ഈ പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.