ഹൂസ്റ്റൺ: 2017-ൽ വിൻസർ കേന്ദ്രമാക്കി രൂപീകരിക്കപ്പെട്ട 'ജനിസിസ്' കാനഡ മിനിസ്ട്രീസിന്റെ പ്രത്യേക സമ്മേളനം കാനഡയിലുള്ള കാൽഗറിയിൽ വച്ചു നടന്നു. ഈ സംഘടനയുടെ പ്രസിഡന്റായി പാസ്റ്റർ ചാർലി സാം ബാബു നേതൃത്വം നല്കുന്നു. നോർത്ത് അമേരിക്കയുടെ വിവിധ പട്ടണങ്ങളിൽ പ്രവർത്തിക്കുന്ന ഒരു യുവജന സംഘടനയാണിത്.

കാൽഗറിയിൽ വച്ചു നടന്ന പ്രത്യേക സമ്മേളനത്തിൽ പാസ്റ്റർ ബിനോജ് ഏബ്രഹാം, പാസ്റ്റർ ഷമീർ ജോർജ്, പാസ്റ്റർ ആൽവിൻ തോമസ്, പാസ്റ്റർ ജേക്കബ് മാത്യു എന്നിവർ മുഖ്യ പ്രഭാഷകരായിരുന്നു.

ക്രൈസ്തവ സംഗീത സായാഹ്നങ്ങൾ, സെമിനാറുകൾ തുടങ്ങി യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള മീറ്റിംഗുകള് ആയിരുന്നു ഇത്.

കാൽഗറി സി.കെ.സി.എ ചർച്ചിന്റെ ശുശ്രൂഷകൻ പാസ്റ്റർ കുര്യച്ചൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്ത ഈ സമ്മേളനത്തിൽ ഉത്തര അമേരിക്കയിലുള്ള വിവിധ പട്ടണങ്ങളിൽ നിന്നും ധാരാളം യുവജനങ്ങൾ സംബന്ധിച്ചു.

'ജനിസിസ്' മിനിസ്ട്രിയുടെ ബോർഡ് മെമ്പേഴ്സ് ആയി ജഫിൻ തോമസ് റൂഫസ് പട്ടശേരിയിൽ, ഷെറിൻ മാത്യു, ഷിജോ മാമ്മൻ ജോസ്, എയ്മി എൽദോസ്, റെജു റോയി, എന്നിവർ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ലോഗിൻ ചെയ്യുക.
https://genesiscanada.org/