യാഗ്ര പാന്തേഴ്‌സ് സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ഓഫിസ് ഉത്ഘാടനവും നയാഗ്രയിൽ നടന്നു . കഴിഞ്ഞ ശനിയാഴ്ച നയാഗ്ര ഫാൽസിൽ നടന്ന ചടങ്ങിൽ നയാഗ്ര ഫാൾസ് മേയർ ജിം ഡിയോഡറ്റി ഓഫീസിന്റെ ഉത്ഘാടവും ലോഗോയുടെ പ്രകാശനവും നിർവഹിച്ചു. നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം വിക്ടോറിയ അവന്യൂയിൽ ആണ് നയാഗ്ര പാന്തേഴ്സിന്റെ പുതിയ ഓഫീസ്. ക്ലബ്ബിന്റെ കോർ കമ്മിറ്റി അംഗങ്ങളായ ഷെജി ജോസഫ്, ആഷ്ലി ജെ മാങ്ങഴ, ധനേഷ് ചിദംബരനാഥ്, എബിൻ പേരാലിങ്കൽ, ലിജോ വാതപ്പള്ളിൽ, ബിജു ജെയിംസ് കലവറ, അനീഷ് കുര്യൻ തേക്കുമല എന്നിവർ ചേർന്ന് തിരി തെളിയിച്ചു.

നാട്ടിലേതിന് സമാനമായി രൂപീകരിച്ച കാനഡയിലെ ആദ്യത്തെ സ്പോർട്സ് ക്ലബ്ബാണ് നയാഗ്ര പാന്തേഴ്‌സ് എന്ന് ക്ലബ്ബിന്റെ കോർ കമ്മിറ്റി അംഗം ഷെജി ജോസഫ് പറഞ്ഞു. വൈകുന്നേരങ്ങളിൽ അംഗങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് പ്രവർത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. നയാഗ്ര മേഖലയിലെ മലയാളികൾക്കും, രണ്ടാം തലമുറ മലയാളികൾക്കും പ്രയോജനം ലഭിക്കുന്ന വിധമാണ് ക്ലബ്ബിന്റെ രൂപകല്പനയെന്നു കോർ കമ്മിറ്റി അംഗവും ജയ്ഹിന്ദ് വാർത്ത ചീഫ് എഡിറ്ററുമായ ആഷ്ലി ജോസഫ് പറഞ്ഞു. വളർന്നു വരുന്ന തലമുറയിലെ കലാ കായികതാരങ്ങളെ അഭിരുചിക്ക് അനുസരിച്ചു പരിശീലിപ്പിക്കുന്നതിനു മുന്തിയ പരിഗണ നൽകുമെന്ന് കോർ കമ്മിറ്റി അംഗവും എംസി ന്യൂസ് ഡയറക്റ്ററുമായ ധനേഷ് ചിദംബരനാഥ് പറഞ്ഞു.

നയാഗ്ര പാന്തേഴ്സിന്റെ മുഖ്യ സ്‌പോൺസർ റിയൽറ്റർ ബിനീഷ് ബേബി, നയാഗ്ര ടസ്‌കേഴ്സിനെ പ്രതിനിധികരിച്ചു ജിതിൻ ലോഹി, യൂകോൺ മലയാളി കൂട്ടായ്മയെ പ്രതിനിധീകരിച്ചു സെമിൻ ആന്റണി, നയാഗ്ര മലയാളി അസോസിയേഷനെ പ്രതിനിധികരിച്ചു മനോജ് ഇടമന,തങ്കച്ചൻ ചാടാരപ്പള്ളിൽ എന്നിവരും മാസ്സ് നയാഗ്രയെ പ്രതിനിധീകരിച്ചു ശ്രീജിത്ത് രാജേന്ദ്രൻ, നയാഗ്ര ബുൾസിനെ പ്രതിനിധീകരിച്ചു ഷാനു തൊടുകയിൽ, സിറോ മലബാർ സഭയെ പ്രതിനിധീകരിച്ചു ലിജേഷ് ജോസഫ്, എംറ്റാക്കിനെ പ്രതിനിധികരിച്ചു അർജുൻ കുളത്തുങ്കൽ എന്നിവർ ആശംസകൾ നേർന്നു.

പാന്തേഴ്‌സ് ക്ലബിന് കീഴിൽ വിമൻസ് ക്ലബും, കുട്ടികളുടെ പരിശീലനത്തിനായി യൂത്ത് ക്ലബും രൂപീകരിച്ചിട്ടുണ്ട്. വിവിധ പ്രായത്തിലുള്ളവർക്ക് അതാതു പ്രായത്തിൽ ഉള്ള ആളുകളുടെ ടീമിൽ പരിശീലനം നൽകുകയും കളിക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യം വയ്ക്കുന്നത്.

അമേരിക്കയുടെയും കാനഡയുടെയും പങ്കാളിത്തതോടെ, മുപ്പതോളം ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വോളിബാൾ ടൂർണമെന്റ് ആണ് ക്ലബ്ബിന്റെ ആദ്യ പരിപാടി. ഒക്ടോബർ ഇരുപത്തിയെട്ടിന് നയാഗ്ര ഫാൽസിലാണ് ഈ വോളീബോൾ മാമാങ്കം.
ടൂർണ്ണമെന്റിനോടനുബന്ധിച്ചു നടത്തുന്ന ബാങ്ക്വറ്റ് വിരുന്നിൽ സെലിബ്രിറ്റികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റിന്റെ ഫ്‌ളാഗ്ഓഫും ക്ലബ്ബിലെ അംഗംങ്ങളുടെ ഫാമിലി മീറ്റ് ആൻഡ് ഗ്രീറ്റും നേരത്തെ സംഘടിപ്പിച്ചിരുന്നു.

വോളീബോൾ ടൂർണമെന്റ് സംബന്ധിച്ച വിവരങ്ങൾക്കും സ്‌പോൺസർഷിപ്പിനും ഷെജി ജോസഫ് ചക്കുങ്കൽ 905 353 7372, ആഷ്ലി ജെ. മാങ്ങഴ 905 324 2400, തോമസ് ലൂക്കോസ് (ലൈജു) 365 880 3180, ധനേഷ് ചിദംബരനാഥ് 647 671 8797 എന്നിവരുമായി ബന്ധപ്പെടാം. ഇ-മെയിൽ: info@niagarapanthers.com വെബ് സൈറ്റ്: www.niagarapanthers.com