- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിൽ ഓണാഘോഷത്തിന് ആരംഭം കുറിച്ച് കേരള ട്രക്കേഴ്‌സ് ഇൻ കാനഡ
കാനഡയിലെ മലയാളികളുടെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ കേരള ട്രക്കേഴ്‌സ് ഇൻ കാനഡ (KTC) യുടെ രണ്ടാമത് ഓണാഘോഷം ''കെടിസി പൊന്നോണം 2023'' വിവിധ കലാപരിപാടികളുടെയും വിഭവസമൃദ്ധമായ ഓണസദ്യയുടെയും അകമ്പടിയോടുകൂടി മാവേലിയുടെ സാന്നിധ്യത്തിൽ ഓഗസ്റ്റ് 19 ശനിയാഴ്‌ച്ച ഹാമിൽട്ടൻ മലയാളി സമാജം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
നിരവധി ആളുകൾ പങ്കെടുത്ത ഓണാഘോഷത്തിൽ അത്തപ്പൂക്കളം, ചെണ്ടമേളം, തിരുവാതിര കളി മത്സരം, മലയാളി മങ്ക മത്സരം, ഫ്യൂഷൻ ഡാൻസ് മത്സരം, ലക്കി ഡ്രോ തുടങ്ങിയവയും പങ്കെടുത്ത അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. രാവിലെ 10 മണിയോടുകൂടി ആരംഭിച്ച വാശിയേറിയ തിരുവാതിര കളി മത്സരത്തിൽ ടീം ധ്വനി (ഗ്ലാഡിയേറ്റേഴ്‌സ്) ഒന്നാം സ്ഥാനം 2500 ഡോളറും എവർ റോളിങ് ട്രോഫിയും(സാംസൺ ആന്റണി) ,ടീം മുദ്ര( ഓർമ്മ) രണ്ടാം സ്ഥാനം 1000 ഡോളറും എവർ റോളിങ് ട്രോഫിയും ടീം നാട്യാഞ്ജലി മൂന്നാം സ്ഥാനം 500 ഡോളറും എവർ റോളിങ് ട്രോഫിയും നേടി. പിന്നീട് നടന്ന മലയാളി മങ്ക മത്സരത്തിൽ സൗമ്യ സജി ഒന്നാം സ്ഥാനം നേടി രണ്ടാം സ്ഥാനം ചിപ്പി ജോയ് നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ കെടിസി അംഗങ്ങളുടെ മാതാപിതാക്കൾ നൽകി.
വൈകിട്ട് നടന്ന ഫ്യൂഷൻ ഡാൻസ് കോമ്പറ്റീഷനിൽ കാനഡയിലെ പ്രമുഖരായ ഒൻപത് ടീമുകൾ മാറ്റുരച്ചപ്പോൾ ഒന്നാം സമ്മാനമായ 3000 ഡോളറും ട്രോഫിയും ഷാഡോ എന്റർടൈന്മെന്റ് നേടി. രണ്ടാം സമ്മാനമായ 1500 ഡോളറും ട്രോഫിയും ഡി സ്‌ക്വാഡ് നേടിയപ്പോൾ മൂന്നാം സ്ഥാനം ടീം അപ്‌സരാസ് നേടി. ബോബൻ ജെയിംസ് സമ്മാനദാനം നിർവഹിച്ചു. കൊമേർഷ്യൽ ട്രക്കിന്റെ രൂപത്തിലുള്ള അലങ്കാര കല്ലുകൾ കൊണ്ടുള്ള പൂക്കളം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. വൈകിട്ട് നടന്ന സമ്മേളനത്തിൽ കെടിസി ബോർഡ് അംഗം അനിൽ രവീന്ദ്രൻ സ്വാഗതവും പ്രസിഡന്റ് സെബി ജോസഫ് അധ്യക്ഷ പ്രസംഗവും സെക്രട്ടറി ാത്യു ജേക്കബ് നന്ദിയും അറിയിച്ചു.
ബോർഡ് അംഗങ്ങളായ മാത്യു അഗസ്റ്റിൻ, സൽജൻ പി ജോൺ, ബിൻസ് ജോയ് , അനിൽകുമാർ വൈറ്റില, ജിത്തു ജോസ് എന്നിവരുടെ നേതൃത്വം സജീവമായിരുന്നു കെടിസി പൊന്നോണം