ടൊറന്റോ- കാനഡയിൽ സ്ഥിര താമസമാക്കിയ കണ്ണൂരുകാരുടെ ആദ്യസമാഗമം മിസ്സിസ്സാഗയിൽ സംഘടിപ്പിച്ചു. സമാഗമത്തിൽ ഒന്റാരിയോയിൽനിന്നും ക്യുബെകിൽ നിന്നും വിദ്യാർത്ഥികളും കുടുംബങ്ങളും അടക്കം 250 ഓളം അംഗങ്ങൾ പങ്കെടുത്തു.

കെ.പി.എം.ജി ഡയറക്ടറും ടെഡക്സ് സ്പീക്കറുമായ മുഷീർ അലമ്പത്തിനെ അനുമോദിച്ചു. കണ്ണൂർ ഗ്രൂപ്പ് പ്രസിഡന്റ് ആഷിക്, മനോജ് കരാത്തക്കു മൊമെന്റോ നൽകി ആദരിച്ചു. അഡ്വക്കേറ്റ് നൂറുൽ ഹുദ, കാനഡ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് ജംഷിദ് റഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കണ്ണൂരിന്റെ തനിമ വിളിച്ചോതുന്ന സാംസ്കാരിക പരിപാടികളും, കണ്ണൂരിന്റെ തനത് രുചികളിലുള്ള ഭക്ഷണവും ഗൃഹാതുര ഓർമകളുണർത്തി, സാമൂഹ്യ പ്രവർത്തകനും ഒന്റാറിയോ ഹെൽത്ത് പ്രതിനിധിയുമായ പ്രവീൺ വർക്കി, ഏഷ്യാനെറ്റ് പ്രതിനിധി ജിത്തു ദാമോദരൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. സിനിമ താരങ്ങളയ വിനീത് ശ്രീനിവാസൻ, ഹരീഷ് പേരടി , ഗായകൻ കണ്ണൂർ സലീം, സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത എന്നിവർ ആശംസകൾ നേർന്നു.

മലബാറിന്റെ തനതു കലകൾ ആയ കൈമുട്ട് പാട്ട്, ഒപ്പന, തുടങ്ങിയവ അവതരിപ്പിച്ചു. കണ്ണൂരുകാരുടെ സമാഗമം കാനഡയിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും ശ്രദ്ധ പിടിച്ചു പറ്റുകയും, മറ്റു ജില്ലകാർക്ക് ഇത് പോലുള്ള ഒത്തു ചേരലുകൾ നടത്താനുള്ള പ്രചോദനം കൂടിയായിമാറി എന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു.