- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോളിബാൾ മാമാങ്കത്തിന് വേദിയാകാൻ നയാഗ്ര
നയാഗ്ര മേഖലയിലെ ഏറ്റവും വലിയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആയ നയാഗ്ര പാന്തേഴ്സ് ആണ് കായിക പ്രേമികളുടെ എക്കാലത്തെയും ആവേശമായ കൈപ്പന്തുകളി ഇക്കുറി കാനഡയുടെ മണ്ണിലേക്ക് എത്തിക്കുന്നത്. അമേരിക്കയുടെയും കാനഡയുടെയും തുല്യ പങ്കാളിത്തതോടെ, മുപ്പതോളം ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വോളിബാൾ ടൂർണമെന്റ് ആണ് ക്ലബ്ബിന്റെ ആദ്യ മെഗാ പരിപാടി. ഒക്ടോബർ ഇരുപത്തിയെട്ടിന് നയാഗ്ര റീജിയണിലെ തൊറോൾഡിലെ ഗെയിംസ് വില്ലേജിലാണ് വോളീബോൾ മത്സരം. വിവിധ ഇനങ്ങളിലായി ഏറ്റവും അധികം സമ്മാനത്തുക നൽകുന്ന നോർത്ത് അമേരിക്കയിലെ വോളീബോൾ മത്സരം എന്ന പ്രത്ത്യേകതയും നയാഗ്ര പാന്തേഴ്സ് വോളിബാൾ ടൂർണമെന്റിനുണ്ട്. കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമായി മുപ്പതു ടീമുകളാണ് മത്സരത്തിനെത്തുക.
നാലു കോർട്ടുകളിലായി അണ്ടർ 18, ജനറൽ വിഭാഗം, 40 പ്ലസ് എന്നീ മൂന്നു വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുക. അണ്ടർ 18 വിഭാഗത്തിൽ 6 ടീമുകളാണ് മത്സരിക്കുക. ഫോർട്ടി പ്ലസ് വിഭാഗത്തിൽ 12 ടീമുകളും ജനറൽ കാറ്റഗറിയിൽ 12 ടീമുകളുമാണ് മത്സരിക്കുന്നത്.
ജനറൽ ക്യാറ്റഗറിയിൽ ഒന്നാം സമ്മാനം 7501 ഡോളറാണ്, രണ്ടാം സമ്മാനം 3001 ഡോളറും. മൂന്നാം സമ്മാനം 1001 ഡോളറും ആണ്. ഇത് കൂടാതെ മോസ്റ്റ് വാല്യൂബിൾ പ്ലയെർ, മികച്ച ലിബറോ, മികച്ച സ്ട്രൈക്കർ എന്നിവർക്കും സമ്മാന തുകകൾ ഉണ്ട്. 40 പ്ലസ് വിഭാഗത്തിൽ ഒന്നാം സമ്മാനം 1750 ഡോളറാണ് രണ്ടാം സമ്മാനം 1000 ഡോളറും. മികച്ച കളിക്കാരനുള്ള സമ്മാനത്തിന് പുറമെ കാണികളിൽ നിന്നൊരാൾക്കും സമ്മാനം ലഭിക്കും. പതിനെട്ടു വയസിൽ താഴെയുള്ളവരുടെ മത്സരത്തിൽ ഒന്നാം സമ്മാനം 1250 ഡോളറും, രണ്ടാം സമ്മാനം 750 ഡോളറുമാണ്. മികച്ച കളിക്കാരനും സമ്മാനമുണ്ട്. വൈകുന്നേരം അഞ്ചര മുതൽ സെന്റ് കാതറൈൻസിലെ ബഥനി കമ്മ്യൂണിറ്റി ചർച് ഹാളിലാണ് ബാങ്ക്വറ്റും സമാപന സമ്മേളനവും, സമ്മാന വിതരണവും നടക്കുക. ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നൃത്തവും ബാങ്ക്വറ്റ് വിരുന്നിനോട് അനുബന്ധിച്ചു ഉണ്ടാകുമെന്നു സംഘാടകർ അറിയിച്ചു.
വോളീബോൾ ടൂർണമെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും ഷെജി ജോസഫ് ചക്കുങ്കൽ 905 353 7372, ആഷ്ലി ജെ. മാങ്ങഴ 905 324 2400, തോമസ് ലൂക്കോസ് (ലൈജു) 365 880 3180, ധനേഷ് ചിദംബരനാഥ് 647 671 8797 എന്നിവരുമായി ബന്ധപ്പെടാം. ഇ-മെയിൽ: info@niagarapanthers.com വെബ് സൈറ്റ്: www.niagarapanthers.com
നാട്ടിലേതിന് സമാനമായി രൂപീകരിച്ച കാനഡയിലെ ആദ്യത്തെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് നയാഗ്ര പാന്തേഴ്സ്. വൈകുന്നേരങ്ങളിൽ അംഗങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് പ്രവർത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. നയാഗ്ര മേഖലയിലെ മലയാളികൾക്കും, രണ്ടാം തലമുറ മലയാളികൾക്കും പ്രയോജനം ലഭിക്കുന്ന വിധമാണ് ക്ലബ്ബിന്റെ രൂപകല്പന. വളർന്നു വരുന്ന തലമുറയിലെ കലാ കായികതാരങ്ങളെ അഭിരുചിക്ക് അനുസരിച്ചു പരിശീലിപ്പിക്കുന്നതിനു മുന്തിയ പരിഗണ നൽകുന്നതെന്ന് ക്ലബ്ബിന്റെ ഭാരവാഹികളായ ഷെജി ജോസഫ്, ആഷ്ലി ജോസഫ്, ധനേഷ് ചിദംബരനാഥ്, തോമസ് ലൂക്കോസ്,എബിൻ പേരാലിങ്കൽ, ലിജോ വാതപ്പള്ളിൽ, അനിൽ ചന്ദ്രപ്പള്ളിൽ പരിപാടിയുടെ സ്പോൺസറായ രഞ്ജു കോശി എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.