ബ്രാംപ്ടൺ (കാനഡ): കാനഡായിലെ ബ്രാംപ്ടൺ മുൻസിപ്പൽ കോർപറേഷനിലെ പാർക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ നടന്നതു വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ ഒക്ടോബര് രണ്ടിന് പുറത്തു വിട്ട പ്രസ്താവനയിൽ പറഞ്ഞു

കനേഡിയൻ പൊലീസ് ഇന്ത്യൻ ഹൈകമ്മീഷണറുടെ അഭിപ്രായത്തോട് വിയോജിച്ചു
വംശീയാക്രണമാണെന്നതിന് തെളിവുകൾ ഒന്നും ഇല്ലെന്നു പൊലീസ് പറഞ്ഞു

ഹിന്ദു കമ്മ്യൂണിറ്റിയോടു അങ്ങേയറ്റം ആദരവാണുള്ളത്. കനേഡിയൻ ജനതയും ഹിന്ദു കമ്മ്യൂണിറ്റിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു ചിഹ്നമായി ഈ പാർക്കിനെ പ്രഖ്യാപിക്കുന്നു.ഇന്ത്യയ്ക്കു വെളിയിൽ ശ്രീഭഗവത്ഗീത എന്നു നാമകരണം ചെയ്ത ആദ്യ പാർക്കാണിതെന്നും എന്നാണ് ഒരാഴ്ചമുമ്പ് പാർക്കിനു പുനർനാമകരണം ചെയ്തതിനുശേഷം മേയർ പറഞ്ഞത് . 3.7 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് പാർക്ക്. മുൻപ് അറിയപ്പെട്ടിരുന്നതു ട്രോയേഴ്സ് പാർക്ക് എന്നായിരുന്നു. ഹിന്ദു സമൂഹം കോർപറേഷന്റെ വികസനത്തിനായി വഹിച്ച നിർണായക പങ്കിനെ സ്മരിച്ചുകൊണ്ടാണ് പുതിയ നാമകരണം നടത്തിയതെന്നു മേയർ പറഞ്ഞിരുന്നു

ശ്രീഭഗവത്ഗീത പാർക്കിനു നേരെ ഉണ്ടായ അതിക്രമത്തെ പ്രാദേശിക പാർലിമെന്റ് അംഗം സോണിയ സിന്ധുവും അപലപിച്ചു .ഈ സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന് ഇവർ ആവസ്യപ്പെട്ടു .

ഗ്രെയ്റ്റർ ടൊറൊന്റോ പ്രദേശങ്ങളിൽ ഹിന്ദു ടെമ്പിളുകൾക്കു നേരെയും ഹിന്ദുക്കൾക്ക് നേരെയും നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്ന് മറ്റൊരു പാർലിമെന്റ് അംഗമായ ചന്ദ്ര ആര്യ ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി .
സംഭവത്തെ കുറിച്ച് അറിവ് ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട് .