ബർ, സ്‌കിപ്പ് ദി ഡിഷസ് തുടങ്ങിയ ഫുഡ് ഡെലിവറി കമ്പനികൾ ഈടാക്കുന്ന ഫീസ് സ്ഥിരമായി നിയന്ത്രിച്ച് റെസ്റ്റോറന്റും ബാർ ഉടമകളും നേരിടുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ബ്രിട്ടീഷ് കൊളംബിയ സർക്കാർ തീരുമാനിച്ചു. ഈ നീക്കത്തെ റസ്‌റ്റോറന്റ് ഉടമകൾ സ്വാഗതം ചെയ്തു.

ഡെലിവറി ഫീസായി 20 ശതാനത്തിലധികം നിരക്ക് ഈടാക്കുന്നത് വിലക്കുന്ന തരത്തിലുള്ള നിയമനിർമ്മാണം പ്രവിശ്യ അവതരിപ്പിച്ചത്. 2020 ഡിസംബറിൽ പ്രവിശ്യ താൽക്കാലിക ഫീസ് പരിധി അവതരിപ്പിച്ചു, COVID-19 നിയന്ത്രണങ്ങൾ റെസ്റ്റോറന്റ് വ്യവസായത്തിന്റെ ഭൂരിഭാഗവും ടേക്ക് ഔട്ട് ചെയ്യാനും ഡെലിവറി സേവനങ്ങളും ആയതോടെ ഫീസും 30 ശതമാനം വരെ റെസ്റ്റോറന്റുകളിൽ നിന്ന് ഈടാക്കാൻ നിർബന്ധിതരാവുകയായിരുന്നു.

പുതിയ നിയമം പാസ്സായാൽ, ഫീസ് പരിധി നികത്താൻ ഡ്രൈവർ വേതനം കുറയ്ക്കുന്നതിൽ നിന്നും കമ്പനികളെ വിലക്കും.