ഒന്റാരിയോയിൽ മലയാളി യുവാവ് നിര്യാതനായി. പെരുമ്പാവൂർ കോടനാട് കെ എസ് ലാലുവിന്റേയും വിജിയുടേയും മകൻ നിതിൻ ലാൽ കലക്കശ്ശേരി (28) ആണ് മരിച്ചത്. 2018ൽ ലണ്ടൻ ഫാൻഷാവേ കോളജിൽ വിദ്യാർത്ഥിയായി കാനഡയിലെത്തിയ നിതിൻ നിലവിൽ ജോലി ചെയ്തുവരികയായിരുന്നു.

പിന്നീട് ഒരു കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ ആയി ജോലി ചെയ്തു വരികയായിരുന്നു.

കാൻസർ രോഗബാധിതനായി ലണ്ടൻ ഒന്റാരിയോയിലെ വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു നിതിൻ ലാലിന്റെ മരണം. നിതിന്റെ മാതാപിതാക്കൾ കാനഡയിലെത്തിയിട്ടുണ്ട്.

നിതിൻ ലാലിന്റെ സംസ്‌കാര ചടങ്ങുകൾക്കും മറ്റു നടപടികൾക്കും വേണ്ടി ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ (ലോമ) ധനസമാഹരണം ആരംഭിച്ചു.

ധനസമാഹരണത്തിലേക്ക് തുക സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം.https://www.gofundme.com/f/fund-raiser-for-nithin-lal-kalakkassery?utm_campaign=p_cp+share-sheet&utm_medium=copy_link_all&utm_source=customer