- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
പീൽ, മിസിസാഗ സ്‌കൂൾ ബോർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ്; വിജയിച്ചവരിൽ മലയാളികളും;ഷോണും സൂസനും വിജയം നേടിയത് കനത്ത മത്സരത്തിനൊടുവിൽ
ബ്രാംപ്ടൺ: പീൽ, മിസിസാഗ സ്‌കൂൾ ബോർഡുകളിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പുകളിൽ മലയാളികളായ ഷോൺ സേവ്യറും, സൂസൻ ബഞ്ചമിനും വിജയിച്ചു.പീൽ കാത്തലിക് സ്‌കൂൾ ബോർഡിലേയ്ക്ക് ആണ് മലയാളിയായ ഷോൺ സേവ്യർ മത്സരിച്ചത്. പീൽ കാത്തലിക് ഡിസ്ട്രിക്ട് സ്‌കൂൾ ബോർഡ് വാർഡ് 7,8,9 10 ൽ നടന്ന മത്സരത്തിൽ ആകെ 5 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
50 ശതമാനത്തിനടുത്ത് വോട്ടുകളാണ് ഷോണിനെ വിജയത്തിലേക്ക് എത്തിച്ചത്. അർപ്പണ ബോധത്തിനും ശാക്തീകരണത്തിനും പുതിയ മാറ്റങ്ങൾക്കും പ്രാമുഖ്യം നൽകുന്ന വ്യക്തിയാണ് ഷോൺ.മിസിസാഗ സ്‌ക്കൂൾ ബോർഡ് ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിച്ച മലയാളിയായ സൂസൻ ബെഞ്ചമിനും മലയാളികളുടെ യശസ് ഉയർത്തി. വാർഡ് 5 ലാണ് സൂസൻ മത്സരിച്ചത്.
അദ്ധ്യാപിക കൂടിയായ സൂസന് തുടക്കം മുതലേ വൻ പിന്തുണ ലഭിച്ചിരുന്നു. അവതാർ ഗോത്ര, റയാൻ ഗുർചാൺ, അഹ്മദ് ഖാൻ, വ്യാൻ ഖ്യുയൻ, റൊമാന സിദ്ദിഖി എന്നിവരാണ് ഇതേ സ്ഥാനത്തേക്ക് മത്സരിച്ച മറ്റുള്ളവർ.