ണിമുടക്കുന്നതിൽ നിന്ന് തൊഴിലാളികളെ തടയാൻ ഉദ്ദേശിച്ചുള്ള പുതിയ നിയമനിർമ്മാണം സർക്കാർ ഔപചാരികമായി കൊണ്ടുവരുന്ന നടപടികൾ കൈക്കൊണ്ടതിനെതിരെ ഒന്റാറിയോ വിദ്യാഭ്യാസ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പണിമുടക്കിനൊരുങ്ങുന്നു.കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയിസ് ആണ് വെള്ളിയാഴ്‌ച്ച സമരത്തിനിറങ്ങുന്നത് .പതിനായിരക്കണക്കിന് സ്‌കൂൾ സപ്പോർട്ട് വർക്കർമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ വെള്ളിയാഴ്ച പ്രവിശ്യാ വ്യാപക പ്രതിഷേധ ദിനം സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് നടത്തുന്ന സമരം അവസാനിപ്പിക്കുകയും പകരം യൂണിയൻ പ്രതിനിധീകരിക്കുന്ന ഏകദേശം 55,000 അംഗങ്ങൾക്കെതിരെ പുതിയ നാല് വർഷത്തെ കൂട്ടായ കരാർ ചുമത്തുകയും ചെയ്യുന്ന നിയമനിർമ്മാണം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫൻ ലെക്സെ പ്രതിരോധമായി അവതരിപ്പിച്ചതിന ്പിന്നാലെയാണ് സമരം പ്രഖ്യാപിച്ചത്.

ഇതോടെ വെള്ളിയാഴ്്ച്ച് സ്‌കൂളുകൾ പ്രവർത്തിക്കില്ലെന്ന് ഉറപ്പായി.സമരം പ്രഖ്യാപിച്ചിരിക്കുന്ന യൂണിയൻ ഏകദേശം 55,000 സ്‌കൂൾ സപ്പോർട്ട് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്നു, അതിൽ വിദ്യാഭ്യാസ സഹായികൾ, അഡ്‌മിനിസ്‌ട്രേഷൻ സ്റ്റാഫ് എന്നിവ ഉൾപ്പെടുന്നു.