രു വർഷത്തിനുള്ളിൽ 431,645 പുതിയ സ്ഥിരതാമസക്കാരെ സ്ഥിരപ്പെടുത്തി ഫെഡറൽ ഗവൺമെന്റ് 2021-ലെ എക്കാലത്തെയും റെക്കോർഡ് മറികടന്നു.സ്ഥിര താമസം, താൽക്കാലിക താമസം, പൗരത്വം എന്നിവ ഉൾപ്പെടെ 2022-ൽ IRCC എല്ലാ ബിസിനസ്സ് ലൈനുകളിലുമായി 5.2 ദശലക്ഷം അപേക്ഷകൾ പ്രോസസ്സ് ചെയ്തതായി ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ അറിയിച്ചു. 2021-ൽ പ്രോസസ്സ് ചെയ്ത അപേക്ഷകളുടെ ഇരട്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം 485,000 പുതിയ സ്ഥിരതാമസക്കാരെ സ്വീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലേക്കുള്ള കുടിയേറ്റവും റെക്കോർഡ് ഉയരത്തിലെത്തി. ആരോഗ്യ പരിപാലനം, നിർമ്മാണം തുടങ്ങിയ മേഖലകളിലെ തൊഴിൽ ക്ഷാമം നികത്താൻ സഹായിക്കുന്നതിന് പുതുമുഖങ്ങളെ കൊണ്ടുവരാൻ രാജ്യം തീരുമാനിച്ചതോടെ കഴിഞ്ഞ വർഷം കുടിയേറ്റക്കാരുടെ റെക്കോർഡ് എണ്ണമാണുണ്ടായത്.കോവിഡ് വ്യാപനത്തിന് പിന്നാലെ ആദ്യ വർഷത്തിലെ ഇമിഗ്രേഷൻ കുറവ് നികത്തുന്നതിനും രാജ്യത്തെ പ്രായമാകുന്ന ജനസംഖ്യയും തൊഴിൽ ക്ഷാമവും പരിഹരിക്കാനുമുള്ള ട്രൂഡോ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ പേർ കാനഡയിലെത്തിയത

കാനഡയുടെ ജനസംഖ്യാ വളർച്ചയുടെ മുക്കാൽ ഭാഗവും കുടിയേറ്റമാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1.45 ദശലക്ഷം പുതിയ സ്ഥിര താമസക്കാരെ പ്രവേശിപ്പിക്കാനാണ് ഫെഡറൽ സർക്കാറിന്റെ പദ്ധതി. ഇത് രാജ്യത്തെ ജനസംഖ്യയുടെ 3.8 ശതമാനത്തിന് തുല്യമാണ്.സ്ഥിരതാമസ സ്ഥലങ്ങളിൽ ഭൂരിഭാഗവും സാമ്പത്തിക കുടിയേറ്റക്കാർക്കായാണ് നീക്കിവെച്ചത്. നിക്ഷേപിക്കാൻ പണമുള്ള വിദേശികൾ, ബിസിനസ് ആരംഭിക്കാൻ സാധിക്കുന്നവർ തുടങ്ങിയവരാണ് സാമ്പത്തിക കുടിയേറ്റക്കാർ.

കുടിയേറ്റക്കാരുടെ ഏറ്റവും വലിയ പങ്ക് സാധാരണയായി ഒന്റാറിയോയിലെ പ്രധാന നഗരങ്ങളിലാണുണ്ടാവാറുള്ളത്. അതിനു ശേഷം ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക്, ആൽബെർട്ട എന്നിവിടങ്ങളിലും തിരക്ക് അനുഭവപ്പെടാറുണ്ട്. ചെറുപട്ടണങ്ങളിലും ഗ്രാമീണ കമ്മ്യൂണിറ്റികളിലും പുതിയ സ്ഥിരതാമസക്കാരെ പാർപ്പിക്കുന്നത് തങ്ങളുടെ ഇമിഗ്രേഷൻ പ്ലാനിൽ ഉൾപ്പെടുമെന്ന് ഒട്ടാവ പറഞ്ഞു.