- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൊറന്റോ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ അരങ്ങേറിയ സംഗീതാവിഷ്കാരം കോലൊ ദ് ശുബഹോ' ശ്രദ്ധേയമായി
ടൊറന്റോ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി കൊയറിന്റെ ആഭിമുഖ്യത്തിൽ ,കഷ്ടാനുഭവ ആഴ്‌ച്ചയോടു അനുബന്ധിച്ച് ഓർത്തഡോക്‌സ് ആരാധനാ ഗീതങ്ങളുടെ ദൃശ്യാവിഷ്‌കാരം ഏപ്രിൽ ഒന്നിന് അരങ്ങേറി.'കോലൊ ദ് ശുബഹോ' എന്ന് നാമകരണം ചെയ്ത പ്രസ്തുത സംഗീത ആവിഷ്‌ക്കാരം സുറിയാനി സംഗീതത്തിന്റെ അഭൗമിക സൗന്ദര്യ തലങ്ങളിലൂടെ ഭക്തിയുടെ നിറവ് പകർന്നു.
ഇടവക വികാരി Rev.Dr.Thomas George ന്റെ മാർഗ്ഗനിർദ്ദേശത്തിൽ രൂപമെടുത്ത 'കോലൊ ദ് ശുബഹോ' സദസ്സിന് വേറിട്ട ഒരു അനുഭവമായി. സംഗീത സംവിധാനവും ദൃശ്യ സാക്ഷാത്കാരവും ഇടവകാംഗമായ ശ്രീ ബെൻസൺ ബേബി നിർവഹിക്കുകയും കൊയർ മാസ്റ്റർ സുജിത്ത് എബ്രഹാം ഗായകസംഘത്തിന് നേതൃത്വം നൽകുകയും ചെയ്തു.
ശ്രീ രൂബെൻ തോമസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സംഗീത സായാഹ്നത്തിൽ, ബാംഗളൂർ ഭദ്രാസനാധിപൻ H.G .Dr.Abraham Mar Seraphim മുഖ്യാതിഥി ആയിരുന്നു. പരിപാടിയിൽ Rev.Dr.M.O.John ആശംസ പ്രസംഗം നടത്തി.Dr. George Chiramelന്റെ നന്ദി പ്രകാശനത്തോടുകൂടി പ്രോഗ്രാം പര്യവസാനിച്ചു.