- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
പലിശ നിരക്കിൽ വർധനയുണ്ടാകുമെന്ന് സൂചന; കനേഡിയൻ ബാങ്കുകൾ നേരിടുന്നത് ശക്തമായ വെല്ലുവിളികൾ
ടൊറന്റോ: പലിശ നിരക്കിൽ വർധനയുണ്ടാകുമെന്ന് സൂചന എത്തിത്തുടങ്ങിയതോടെ മോർട്ട്‌ഗേജ് പേയ്‌മെന്റുകൾ വർധിക്കുമെന്ന ആശങ്കയിലാണ് വീട്ടുടമസ്ഥർ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നു നിൽക്കുന്നത് രാജ്യത്തെ ബാങ്കുകളേയും കടക്കെണിയാക്കിയിരിക്കുകയാണ്. പുതിയ സാമ്പത്തിക സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ ബാങ്കുകൾക്കും ആവാത്തതിനാൽ പലിശ നിരക്ക് വർധിപ്പിക്കുകയേയുള്ളൂ എന്ന നിലപാടിയാണ് രാജ്യത്തെ ബാങ്കുകളെല്ലാം തന്നെ. ഗാർഹിക കടങ്ങളും ഇതോടൊപ്പം വർധിക്കുമെന്ന ആശങ്ക പരക്കെയായിട്ടുണ്ട്. അമേരിക്കയിലെ കേന്ദ്രബാങ്കുകളേക്കാൾ കടുത്ത പ്രതിസന്ധിയാണ് കനേഡിയൻ ബാങ്കുകൾ നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായ 2008-ൽ പോലും സുരക്ഷിതമായിരുന്ന കാനഡയിലെ ബാങ്കുകൾ പക്ഷേ, ഇപ്പോൾ കടക്കെണിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ബാങ്കുകൾക്ക് പിടിച്ചു നിൽക്കാനുള്ള മാർഗമെന്ന നിലയിൽ പലിശ നിരക്കിൽ വർധന വരുത്തേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്. കാനഡയിലെ ഏറ്റവും വലിയ ആറു ബാങ്കുകളിൽ ശരാശരി 3.9 ശതമാനമാ
ടൊറന്റോ: പലിശ നിരക്കിൽ വർധനയുണ്ടാകുമെന്ന് സൂചന എത്തിത്തുടങ്ങിയതോടെ മോർട്ട്‌ഗേജ് പേയ്‌മെന്റുകൾ വർധിക്കുമെന്ന ആശങ്കയിലാണ് വീട്ടുടമസ്ഥർ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നു നിൽക്കുന്നത് രാജ്യത്തെ ബാങ്കുകളേയും കടക്കെണിയാക്കിയിരിക്കുകയാണ്.
പുതിയ സാമ്പത്തിക സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ ബാങ്കുകൾക്കും ആവാത്തതിനാൽ പലിശ നിരക്ക് വർധിപ്പിക്കുകയേയുള്ളൂ എന്ന നിലപാടിയാണ് രാജ്യത്തെ ബാങ്കുകളെല്ലാം തന്നെ. ഗാർഹിക കടങ്ങളും ഇതോടൊപ്പം വർധിക്കുമെന്ന ആശങ്ക പരക്കെയായിട്ടുണ്ട്. അമേരിക്കയിലെ കേന്ദ്രബാങ്കുകളേക്കാൾ കടുത്ത പ്രതിസന്ധിയാണ് കനേഡിയൻ ബാങ്കുകൾ നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായ 2008-ൽ പോലും സുരക്ഷിതമായിരുന്ന കാനഡയിലെ ബാങ്കുകൾ പക്ഷേ, ഇപ്പോൾ കടക്കെണിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ബാങ്കുകൾക്ക് പിടിച്ചു നിൽക്കാനുള്ള മാർഗമെന്ന നിലയിൽ പലിശ നിരക്കിൽ വർധന വരുത്തേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്. കാനഡയിലെ ഏറ്റവും വലിയ ആറു ബാങ്കുകളിൽ ശരാശരി 3.9 ശതമാനമാണ് പലിശ നിരക്ക്. യൂറോപ്പിലെ ബാങ്കുകളിലെ ശരാശരി നിരക്കായ 4.6 ശതമാനം എന്നതിനെക്കാളും യുഎസിലെ ശരാശരി നിരക്കായ 6.6 ശതമാനം എന്നതിനെക്കാളും താഴെയാണിത്.
അടുത്ത കാലത്ത് ആൽബർട്ടയിലുണ്ടായ തീപിടുത്തവും സർക്കാരിന്റെ കണക്കുകൂട്ടലുകളെയെല്ലാം പിടിച്ചുലച്ചു കഴിഞ്ഞു. സാമ്പത്തിക കടക്കെണിയും പ്രകൃതി ദുരന്തവും ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്ന് സർക്കാരിന് കരകയറണമെങ്കിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് കടുത്ത നിലപാടുകൾ സ്വീകരിക്കേണ്ട സ്ഥിതിയിലാണിപ്പോൾ.