- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
എണ്ണവിലയിടിവ് ബാധിച്ചിട്ടില്ല; കാനഡയുടെ സമ്പദ് ഘടന കരുത്തുറ്റതെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
ടൊറന്റോ: അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് രാജ്യത്തെ സാരമായി ബാധിച്ചിട്ടില്ലെന്നും കാനഡയുടെ സമ്പദ് ഘടന കരുത്തുറ്റ നിലയിലാണെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സ്വിറ്റ്‌സർലണ്ടിലെ ദാവോസിലിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ നടത്തിയ പ്രസംഗത്തിലാണ് ജസ്റ്റിൻ ട്രൂഡോ ഈ പ്രസ്താവന നടത്തിയത്. ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞതും കനേഡിയൻ ഡോളറിന്
ടൊറന്റോ: അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് രാജ്യത്തെ സാരമായി ബാധിച്ചിട്ടില്ലെന്നും കാനഡയുടെ സമ്പദ് ഘടന കരുത്തുറ്റ നിലയിലാണെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സ്വിറ്റ്‌സർലണ്ടിലെ ദാവോസിലിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ നടത്തിയ പ്രസംഗത്തിലാണ് ജസ്റ്റിൻ ട്രൂഡോ ഈ പ്രസ്താവന നടത്തിയത്.
ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞതും കനേഡിയൻ ഡോളറിന്റെ വിലക്കുറവും സമ്പദ് ഘടനയ്ക്ക് പരിക്കേൽപ്പിച്ചുവെന്ന് അടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി വിലയിരുത്തിയതിന് പിന്നാലെയാണ് കനേഡിയൻ സമ്പദ്ഘടന കരുത്തുറ്റതാണെന്ന് ദാവോസിൽ വെളിപ്പെടുത്തിയത്. യുഎസ് ഡോളറിനെതിരേ കനേഡിയൻ ഡോളറിന്റെ വില 12 വർഷത്തെ താഴ്ന്ന നിരക്കിലാണിപ്പോൾ. ലോകസാമ്പത്തിക പ്രതിസന്ധിയുടെ ഈ സാഹചര്യത്തിൽ നിക്ഷേപത്തിന് സുരക്ഷിത ഇടമെന്ന നിലയിൽ അന്താരാഷ്ട്ര നിക്ഷേപകരെ കാനഡിയിലേക്ക് ആകർഷിക്കാനുള്ള ശ്രമമാണ് ജസ്റ്റിൻ ട്രൂഡോ നടത്തുന്നത്.
കനേഡിയൻ ഡോളറിന്റെ വിലയിടിവിനെ തുടർന്ന് പലിശ നിരക്ക് 0.5 ശതമാനത്തിൽ തന്നെ നിലനിർത്തുകയാണെന്ന് കാനഡ സെൻട്രൽ ബാങ്ക് ബുധനാഴ്ച പ്രസ്താവിച്ചിരുന്നു. പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അര ശതമാനത്തിൽ തന്നെ നിലനിർത്തിക്കൊണ്ട് സെൻട്രൽ ബാങ്ക് ഉത്തരവിടുകയായിരുന്നു. പലിശ നിരക്ക് വീണ്ടും താഴ്‌ത്തിയാൽ ഡോളർ വില ഇനിയും ഇടിഞ്ഞേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
ഏറ്റവും അവസാനം പലിശ നിരക്ക് താഴ്‌ത്തിയത് കഴിഞ്ഞ വർഷമായിരുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പദ് ഘടനയുള്ള രാജ്യങ്ങളിൽ പതിനൊന്നാം സ്ഥാനമാണ് കാനഡയ്ക്കുള്ളത്. ശക്തമായ സർവീസ് മേഖലയും വ്യാപ്തിയുള്ള ഓയിൽ റിസർവുകളുമാണ് കാനഡയുടെ ശക്തി. കൂടാതെ ആഹാരപദാർഥങ്ങളുടേയും ധാതുവസ്തുക്കളുടേയും പ്രധാന കയറ്റുമതി കേന്ദ്രം കൂടെയാണ് കാനഡ.