ടോറോന്റോ: കനേഡിയൻ മലയാളി അസ്സോസ്സിയേഷൻ എല്ലാവർഷവും നടത്തി വരാറുള്ള കൾഫെസ്റ്റ് 2016, മെയ് ഏഴാം തീയതി മിസിസാഗയിലുള്ള സെന്റ്. ഫ്രാൻസിസ് സേവിയർ സെക്കന്ററി സ്‌കൂളിൽ വച്ച് (50 ബ്രിസ്റ്റോൾ റോഡ്, വെസ്റ്റ്) നടത്തുന്നു. രാവിലെ ഒമ്പതിനു മത്സരങ്ങൾ ആരംഭിക്കുന്നതാണ്. മൂന്നു വയസുമുതലുള്ള കുട്ടികൾക്കും പതിനെട്ടു വയസിനുമുകളിലുള്ള മുതിർന്നവർക്കും കലാമത്സരങ്ങളിൽ പങ്കെടുക്കാം. പ്രായമനുസരിച്ച്, കിഡ്‌സ് (35), പ്രൈമറി (69), ജൂനിയർ(10- 13), സീനിയർ(13- 17), അഡൽട്ട് (18 വയസിൽ കൂടുതൽ) എന്നീ വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. ചിത്രരചനായിനങ്ങൾ, ഇംഗ്ലിഷ് മലയാളം എഴുത്തു മൽസരങ്ങൾ, ഉപകരണ സംഗീതം,വ്യക്തിഗത, സംഘ, ക്ലാസിക്കൽ, സിനിമാറ്റിക് ഗാന നൃത്ത മത്സരങ്ങൾ എന്നിവയിലൂടെ ആയിരിക്കും കലാതിലകത്തേയും കലാപ്രതിഭയെയും തെരഞ്ഞെടുക്കുക.

മത്സരാർത്ഥികൾ, സി.എം.എ വെബ്‌സൈറ്റിൽ (www.canadianmalayalee.org) ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ഫീസ്: ഒരു മത്സരയിനത്തിനു 10 ഡോളറായും, മൂന്നു മത്സരയിനത്തിനു 25 ഡോളറായും ഓരോ അഡിഷണൽ മത്സരയിനത്തിനും 10 ഡോളർ വീതമായും നിജപ്പെടുത്തിയിരിക്കുന്നു. ഒരു മത്സരാർത്ഥിക്കു ഏഴു മത്സരങ്ങളിൽ വരെ പങ്കെടുക്കാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഏപ്രിൽ 25 ആണ്. കൾഫെസ്റ്റിനോട് അനുബന്ധിച്ച് 56 കാർഡ് പ്ലേയും, 3 മുതൽ 5 വരെ വയസുള്ള കുട്ടികൾക്കായി ബേബി ക്വീൻ, ബേബി കിങ്, സ്‌മൈലിങ് മത്സരങ്ങളും, പ്രിൻസ്, പ്രിൻസസ് (6- 14) മത്സരങ്ങളും നടത്തുന്നു. കാനഡയിലെ മലയാളികുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ മാറ്റുരക്കാൻ അവസരം നൽകുന്ന ഇവുടുത്തെ ഏറ്റവും വലിയ കലാമൽസരവേദിയാണ് സിഎംഎയുടെ കൾഫെസ്റ്റ് 2016.

കൂടുതൽ വിവരങ്ങൾക്കായി എന്റർടൈന്മെന്റ് ടീം അംഗളായ മോഹൻ ആര്യത്ത് (416 558 3914), സോഫി സേവിയർ (905 302 8048), ബിനോയ് തങ്കച്ചൻ (647 521 9060), അൽഫോൻസ് മാത്യു( 905 890 5940), ഷെറിൻ റോമൻ(647 712 8002), പി. ആർ.ഒ: ജിജൊ മാത്യു (ഓൺലൈൻ രജിസ്‌ട്രേഷൻ സപ്പോർട്ട്: 647 633 4970, Email:connectcma@gmail.com) ജിൻസി ബിനോയ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.