ടൊറന്റോ: കനേഡിയൻ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണം വർണാഭമായ ചടങ്ങുകളോടെ ഗംഭീരമായി ആഘോഷിച്ചു.
മിസ്സിസ്സാഗായിലെ സെന്റ് ഫ്രാൻസിസ് സേവ്യർ സെക്കന്ററി സ്‌കൂളിൽ നടന്ന ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അഖിലേഷ് മിശ്ര, മിസ്സിസ്സാഗാ എം.പി.പി.ദീപിക ദമേർള, ഹരീന്ദർ ഠക്കർ എം.പി.പി, മാവേലി പോൾ മാത്യു, പ്രസിഡന്റ് ബോബി സേവ്യർ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി നിർവഹിച്ചു.

വൈകുന്നേരം 4.30ന് ടേസ്റ്റ് ഓഫ് മലയാളീസ് തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ഗ്രാന്റ് കാന്യൻ യൂണിവേവ്‌സിറ്റി, സെഞ്ച്വറി 21 റിയാൽറ്റിയിലെ സുനിൽ ഭാസ്‌ക്കർ, വേൾഡ് ഫിനാൻഷ്യൽ ഗ്രൂപ്പിനു വേണ്ടി ജസ്സി ജയ്‌സൺ, തന്തൂരി ഫ്‌ളെയിം, റ്റാനിയാ ബ്യൂട്ടി പാർലർ, ഡിയോൾ ലോ ഓഫീസ് , സെന്റം മോർട്ട് ഗേജ്, തോമസ്.കെ.തോമസ് എന്നിവരായിരുന്നു സ്‌പോൺസർമാർ. സോണി മണിയങ്ങാട്ട് ഓണസന്ദേശം നൽകി.

എന്റർടെയ്ന്മെന്റ് കൺവീനർമാരായ മോഹൻ അരിയത്ത്, ബിനോയി തങ്കച്ചൻ, ജോയി പൗലോസ്, സോഫി സേവ്യർ എന്നിവർ തുടർന്ന് നടന്ന കലാസന്ധ്യയ്ക്ക് നേതൃത്വം നൽകി. ഒന്റാരിയോ കാത്തലിക് സ്‌കൂൾബോർഡ് ട്രസ്റ്റീസ് അസോസിയേഷൻ റീജിയണൽ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട തോമസ്.കെ.തോമസ്, സി.ബി.സി ന്യൂസ് അവതാരക രശ്മി നായർ, സ്റ്റുഡന്റ് ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട മേഘ്‌ന ബിനോയി, 10ാം പിറന്നാൾ ആഘോഷിക്കുന്ന മധുരഗീതം റേഡിയോയുടെ ഡയറക്ടർ വിജയ് സേതുമാധവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഷോൺ സേവ്യർ, ജിൻസി മാത്യു എന്നിവരായിരുന്നു പരിപാടികളുടെ അവതാരകർ. പ്രസിഡന്റ് ബോബി സേവ്യർ സ്വാഗതവും സെക്രട്ടറി ജന്നിഫർ പ്രസാദ് കൃതജ്ഞതയും പറഞ്ഞു.