ടൊറന്റോ: കാനഡയിലെ മലയാളി നേഴ്‌സുമാരുടെ കൂട്ടായ്മ ആയ സിഎംഎൻഎയുടെ ആനുവൽ ഫാമിലി ആൻഡ് ഫ്രണ്ട്‌സ്  ഡിന്നർ ആൻഡ് എന്റർടൈന്മെന്റ് മിസ്സിസാഗായിലെ നൈറ്റ്മൂൺലൈറ്റ് കോൺവെന്റ് സെന്റർ, 6835 professional court, Mississauga -ൽ വച്ച് മെയ് 23ാം തീയ്യതി വൈകിട്ട് 6.30 -ന്  നടത്തപ്പെടുന്നു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെയേറെ കരുത്താർജ്ജിച്ച്, മലയാളി സമൂഹത്തിനു തന്നെ മാതൃകയാകുവാൻ സംഘടനക്കു സാധിച്ചു. ഒരുമിക്കാം ഒന്നാകാം കൈകോർക്കാം കൈത്താങ്ങായ് എന്ന മിഷനുമായി മുന്നേറുന്ന അസ്സോസിയേഷനിൽ നിരവധി നേഴ്‌സുമാർ അംഗങ്ങളാണ്. അസ്സോസിയേഷനിലെ അംഗങ്ങൾക്ക് തൊഴിൽ അവസരങ്ങൾ നേടികൊടുക്കുന്നതിനും അതിനു വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനും സാധിച്ചിട്ടുണ്ട്. Nelex RN, OSCE എന്നിവർക്കു വേണ്ടി തയ്യാറാക്കുന്ന വരെ സഹായിക്കുവാൻ നിരവധി സെമിനാറുകൾ നടത്തുകയുണ്ടായി. സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച മലയാളി നേഴ്‌സുമാരായ ഡിന്നർ നൈറ്റിൽ വച്ച് ആദരിക്കുന്നതാണ്.

മലയാളി നേഴ്‌സുമാരുടെയും കുടുംബാംഗങ്ങളുടെയും കലാപരവും, സാംസ്‌കാരികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, വളർത്തിയെടുക്കുന്നതിനും, സമൂഹത്തിനു വേണ്ടി  രോഗപ്രതിരോധ ചികിൽസാ രംഗത്തെ നൂതന ആശയങ്ങളും അറിവുകളും പങ്കു വയ്ക്കുന്നതിനും, പുതിയ നേഴ്‌സുമാർക്കായി ലീഡർഷിപ്പ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിനും വേണ്ട വേദി കണ്ടെത്തുന്നതും അസ്സോസിയേഷന്റെ ലക്ഷ്യങ്ങളാണ്.



സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുവേണ്ടി ഒന്റാരിയോയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വൈസ് പ്രസിഡന്റ് ബീനാ സാബു, നിസി ഷാജി, റാവിൻ മുരുഗൻ, ജെസ്സി വിൻസെന്റ്, സാറാമ്മ വർഗ്ഗീസ്, സെബാസ്റ്റ്യൻ ജോണി, ഷിജി ബോബി, ടോം മാത്യു എന്നിവർ പ്രവർത്തിച്ചുവരുന്നു.

ഈ വർഷത്തെ ഡിന്നർ നൈറ്റിൽ പ്രമേഹരോഗ നിയന്ത്രണവും, പരിചരണവും എന്ന വിഷയത്തെപ്പറ്റി മിസിസ്സ് ജെസ്സി ചാൾസ് സംസാരിക്കുന്നതാണ്. നേഴ്‌സുമാരുടെയും കുട്ടികളുടെയും നിരവധി കലാപരിപാടികൾ ഡിന്നർ നൈറ്റിന്റെ മാറ്റുകൂട്ടും. യൂണിഫോം സ്റ്റാളുകൾ, കേരള ടെക്‌സ്‌റ്റൈൽ സ്റ്റാളുകൽ. മറ്റു ബിസിനസ്സ് എന്റർപ്രൈസസുകളുടെ സ്റ്റാളുകളും ഈ വർഷത്തെ ഡിന്നർ നൈറ്റിന്റെ സവിശേഷതകളാണ്.

ഒന്റാരിയോയിൽ മന്ത്രിമാരും, എംപിമാർ, എംപി.പി മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്. ഈ വർഷത്തെ ഡിന്നർ നൈറ്റിന്റെ ഗ്രാന്റ് സ്‌പോൺസർ Faith physiotherap and wellness cetnre, 1956 Cottrelle Blvd Brampton, L6P2Z8 ആണ്. അസ്സോസിയേഷനുവേണ്ടി വൈസ് പ്രസിഡന്റ് അന്നമ്മ പുളിക്കൽ, ജോയൻ തോമസിൽ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് ഫെയ്ത്ത് ഫിസിയോതെറാപ്പി ആൻഡ് വെൽനെസ് സെന്റർ) നിന്നും ഏറ്റുവാങ്ങി. കാനഡയിലെ എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണം ഡിന്നർ നൈറ്റിന്റെ വിജയത്തിലേക്ക് അഭ്യർത്ഥിക്കുന്നതായി അസ്സോസിയേഷന്റെ പിആർഒ. ജിജോ സ്റ്റീഫൻ അറിയിച്ചു.