- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ ഉത്ഘാടനവും ഡിന്നർ നൈറ്റും
മിസ്സിസാഗാ: കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ ഉത്ഘാടനവും ഡിന്നർ നൈറ്റും മിസ്സിസാഗാ നടരാജ് ബാങ്ക്വറ്റ് ഹാളിൽ വച്ചുനടന്നു. വൈസ് പ്രസിഡന്റ് അന്നമ്മ പുളിക്കൻ സ്വാഗതം ആശംസിച്ചു. കനേഡിയൻ പാർലമെന്റ് അംഗം ജോ ഡാനിയേൽ ഉത്ഘാടനകർമ്മം നിർവഹിച്ചു. പ്രസിഡന്റ് ആനി സ്റ്റീഫൻ അധ്യക്ഷയായിരുന്നു. പ്രമുഖ മലയാളി വ്യവസായി തോമസ് കണ്ണമ്പുഴ, ഡോ. പി. ക
മിസ്സിസാഗാ: കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ ഉത്ഘാടനവും ഡിന്നർ നൈറ്റും മിസ്സിസാഗാ നടരാജ് ബാങ്ക്വറ്റ് ഹാളിൽ വച്ചുനടന്നു. വൈസ് പ്രസിഡന്റ് അന്നമ്മ പുളിക്കൻ സ്വാഗതം ആശംസിച്ചു. കനേഡിയൻ പാർലമെന്റ് അംഗം ജോ ഡാനിയേൽ ഉത്ഘാടനകർമ്മം നിർവഹിച്ചു. പ്രസിഡന്റ് ആനി സ്റ്റീഫൻ അധ്യക്ഷയായിരുന്നു. പ്രമുഖ മലയാളി വ്യവസായി തോമസ് കണ്ണമ്പുഴ, ഡോ. പി. കെ. കുട്ടി, ഫാ. തോമസ് ക്ലാർതിൽ, റവ ഡോ: പി.കെ മാത്യു, റവ. ചാക്കേ ാഡാനിയേൽ, റെവ ഡോ. തോമസ് ജോർജ്ജ്, റെവ: മാക്‌സിൻ ജോൺ, റവ: ജോൺ തോമസ് യോഹന്നാൻ തുടങ്ങിയവർ ആശംസാ സന്ദേശം നൽകി. ഡോ സംഗീത ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും മുൻ കരുതലുകളെകുറിച്ചും സെമിനാർ നടത്തി.
നഴ്‌സിങ് രംഗത്ത് നിസ്തുലസേവനം നടത്തിയ മുതിർന്ന മലയാളി നേഴ്‌സുമാരെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. കാനഡയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി നഴ്‌സുമാരും കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേകുള്ള ആദ്യസംഭാവന മറിയാമ്മ വർഗീസ്, ട്രഷറർ ജോജോ എബ്രഹാമിൽ നിന്ന് സ്വീകരിച്ചു. ഷീല ജോൺ ഇവെന്റ് കോർഡിനേറ്ററായിരുന്നു. സെക്രട്ടറി സുസൻ ഡീൻ കൃതജ്ഞത പറഞ്ഞു. ഡിന്നറോഡുകൂടി യോഗം അവസാനിച്ചു. സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് എല്ലാവരുടെയും സഹകരണംഭാരവാഹികൾ അഭ്യർത്ഥിച്ചു. വിവരങ്ങൾക്ക് www.canadianmna.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.