മിസിസാഗ: കാനഡയിലെ മലയാളി നഴ്‌സുമാരുടെ കൂട്ടായ്മയായ സി.എം.എൻ.എ, കനേഡിയൻ ബ്ലഡ് സർവീസിന്റെ സഹകരണത്തോടെ ഹീസ്റ്റർലാൻഡ് ബ്ലഡ് ഡോണർ ക്ലിനിക്കിൽ രക്തദാന ദിനം സംഘടിപ്പിക്കുന്നു. ജനുവരി രണ്ട് ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് ഒരു മണിക്ക് അവസാനിക്കുന്ന ഈ സംരംഭത്തിലേക്ക് ധാരാളം ആളുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

കാനഡായിലെ മലയാളി നഴ്‌സുമാരുടെ ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പുരോഗതിക്കും, പുതുതായി എത്തുന്ന മലയാളി നഴ്‌സുമാരുടെ ഉന്നമനത്തിനും, കാനഡയിലെ കുടിയേറ്റ ക്കാരായ ദക്ഷിണേഷ്യക്കാരുടെ വൈവിധ്യമാർന്ന അഭിവയോധികിക്കും വേണ്ടി നിരവധി പ്രവർത്തനങ്ങൾ ചെയ്യുവാൻ സി.എം.എൻ.എ യ്ക്ക് കഴിഞ്ഞിട്ടുണ്ട്. കാനഡയിലെ പ്രമുഖ ചാരിറ്റബിൾ ഓർഗനൈസേഷനായ ഗുഡ് വിൽ കാനഡയുടെ കമ്മ്യൂണിറ്റി ഇവന്റുകൾക്ക് ഹെൽത്ത് എഡ്യുക്കേഷൻ സപ്പോർട്ട് നൽകിയും, കൗൺസിൽ ഓഫ് ഏജൻസി സേവിങ് സൗത്ത് ഏഷ്യയുടെ ഹെൽത്ത് ആൻഡ് വെൽനസ് പ്രൊവൈഡറായും അസോസിയേഷൻ പ്രവർത്തിച്ചുവരുന്നു.

പുതുതായി എത്തിച്ചേരുന്ന നഴ്‌സുമാർക്ക് വേണ്ട ഉപദേശങ്ങളും മാർഗ നിർദേശങ്ങളും അസോസിയേഷൻ നൽകിവരുന്നു. ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ' ടിപ്‌സ് ടു ഫേസ് ആൻ ഇന്റർവ്യു' എന്ന പരിപാടി വിജയകരമായി നടത്തി വരുന്നുമുണ്ട്. 18 വയസ്സ് പൂർത്തിയായ ഏവർക്കും രക്തം ദാനം ചെയ്യാവുന്നതാണെന്ന് അസോസിയേഷൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ആനി സ്റ്റീഫൻ 4166163248, സൂസൻ 4162306347, ഷീല ജോൺ, സിനി തോമസ്, ജോജോ ഏബ്രഹാം, ജിജോ സ്റ്റീഫൻ എന്നിവരുമായി ബന്ധപ്പെടുക. രക്തദാം നടത്തുന്ന ക്ലിനിക്കിന്റെ വിലാസം: Heartland Blood Donor Clinic, 785 Britannia Road West, Mississagga .