ടൊറന്റോ: കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ (സി.എം.എൻ.എ) ആഭിമുഖ്യത്തിൽ രജിസ്‌ട്രേഡ് പ്രാക്ടിക്കൽ നേഴ്‌സസ് പരീക്ഷാർത്ഥികൾക്കുള്ള പരിശീലന ക്ലാസുകൾ ഡിസംബർ ഒന്നാം തീയതി ആരംഭിക്കുന്നു. 36 Mattari Court, Etobicoke, Toronto- യിൽ വച്ചാണ് ക്ലാസുകൾ നടത്തുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 3 മണി വരേയും, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ 9 മണി വരെയുമാണ് ക്ലാസുകൾ. വെള്ളി, ശനി, ഞായർ ദിവസങ്ങളിലും  ക്ലാസുകൾ നടത്തുന്നതിന് ശ്രമിച്ചുവരുന്നു.

കോളജ് ഓഫ് നേഴ്‌സസ് ഓഫ് ഒന്റാരിയോ 2015 ജനുവരിയിൽ നടത്തുന്ന പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് നടത്തുന്ന തീവ്ര പരിശീലന ക്ലാസുകൾ നയിക്കുന്നത് നിരവധി വർഷത്തെ അദ്ധ്യാപന പരിചയവും, RN (CNO), NCLEX- RN (Vermont) യു.എസ്.എയുടേയും പരീക്ഷകൾ പാസിയിട്ടുള്ള പരിശീലകയാണ്. കോളജ് ഓഫ് നേഴ്‌സസ് ഓഫ് ഒന്റാരിയോയുടെ ആർ.പി.എൻ പരീക്ഷകൾ എളുപ്പത്തിൽ പാസാകൻ കഴിയുന്ന തരത്തിലുള്ള മൊഡ്യൂളുകളായി തരംതിരിച്ചാണ് പരിശീലിപ്പിക്കുന്നത്.

NCLEX- RN പരീക്ഷകൾക്കുവേണ്ടിയുള്ള പരിശീലന ക്ലാസുകൾ 2015 ജനുവരിയിൽ ആരംഭിക്കാൻ വേണ്ടിയുള്ള തീവ്ര പരിശീലന മൊഡ്യൂളുകൾ തയാറായി വരുന്നു. അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ളവർക്ക് ഫീസിൽ 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഇപ്പോൾ ക്ലാസിനുവേണ്ടി തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലം എല്ലാവർക്കും എത്തിച്ചേരുവാൻ സൗകര്യമുള്ളതും, മിസ്സിസ്സാഗാ, ടൊറന്റോ, ബ്രാംപ്ടൺ, യോർക്ക് എന്നിവയുടെ ബസ്സുകൾ എത്തിച്ചേരുന്ന സ്ഥലവും ആണ്. ഒന്റാരിയോയുടെ ദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് കോഴ്‌സ് കാലയളവിൽ താമസ സൗകര്യം ആവശ്യമെങ്കിൽ അസോസിയേഷൻ തരപ്പെടുത്തുന്നതാണ്.

സംഘടനയിൽ അംഗങ്ങളാകുവാൻ ആഗ്രഹിക്കുന്നവർക്ക് വെബ്‌സൈറ്റ് വഴി സൗജന്യമായി അതിനുള്ള സൗകര്യമുണ്ട്. വെബ്‌സൈറ്റ്: http://www.canadianmna.com/. സംഘടനയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കാനഡയുടേയും ഒന്റാരിയോയുടേയും വിവിധ ഭാഗങ്ങളിൽ നിന്ന് വൈസ് പ്രസിഡന്റുമാരേയും, ജോയിന്റ് സെക്രട്ടറിമാരേയും നിയമിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ അസോസിയേഷൻ പ്രസിഡന്റുമായി ബന്ധപ്പെടേണ്ടതാണ്.

ക്ലാസുകളുടെ ഔപചാരികമായ ഉദ്ഘാടനം 29-ന് വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്നതാണ്. ഇതുകൂടാതെ ജനോപകാരപ്രദമായ മറ്റ് പല പരിപാടികളും നടത്തുവാൻ ആലോചനയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 647 535 5742 എന്ന നമ്പരിൽ ബന്ധപ്പെടുക. പ്രസിഡന്റ്- ആനി സ്റ്റീഫൻ, വൈസ് പ്രസിഡന്റ്- അന്നമ്മ പുളിക്കൽ, സെക്രട്ടറി- സൂസൻ ഡീൻ, ബോർഡ് ഓഫ് ഡയറക്ടർമാരായ ഷീല ജോൻ, മേഴ്‌സി ജോസഫ്, ട്രഷറർ ജോജോ ഏബ്രഹാം എന്നിവർ അറിയിച്ചതാണിത്.