ഒന്റാരിയോ: കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷൻ ആനുവൽ എന്റർടൈന്മെന്റ് ആൻഡ് ഡിന്നർ നൈറ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 2015 മെയ് 23-ന് ശനിയാഴ്ച വൈകുന്നേരം 6.30-ന് മൂൺലൈറ്റ് കൺവൻഷൻ സെന്ററിൽ ( MOONLIGHT CONVENTION CENTRE .6835 PROFESSIONAL COURT,MISSISSAUGA, L4V1X6) നടത്തപ്പെടുന്ന ഡിന്നർനൈറ്റിന്റെ മുഖ്യാതിഥി ഹോണറബിൾ ബാൽ ഗോസൽ (മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് സ്പോർട്സ്) ഫെഡറൽ ഗവൺമെന്റ് ഓഫ് കാനഡയാണ്. മാർക്കം -ത്രോൺഹിൽ എംപി ജോൺ മക്കെല്ലം പ്രത്യേക ക്ഷണിതാവായി ചടങ്ങിൽ പങ്കെടുക്കും.

ഈവർഷത്തെ ലോംഗ് സർവീസ് അവാർഡിന് അർഹരായ മേരിക്കുട്ടി ജോൺ, ഏലിയാമ്മ ഒലിപട്ട്, അച്ചാമ്മ കണ്ണമ്പുഴ, ഏലിയാമ്മ ജോർജ്, സിസിലി ഫിലിപ്പ്, അന്നമ്മ തൃശൂർ, സാറാക്കുട്ടി മത്തായി എന്നിവർ മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും. അതിനു പുറമെ തോട്ടുങ്കൽ ഫാമിലി സ്‌പോൺസർ ചെയ്തിരിക്കുന്ന ഫാ. തോമസ് തോട്ടുങ്കൽ മെമോറിയൽ ബെനിഫാക്ഷൻ അവാർഡും ജേതാക്കൾക്ക് കൈമാറും. പൊതുസമൂഹത്തിനുവേണ്ടി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വില്യം ഒസ്‌ലർ ഹെൽത്ത് സിസ്റ്റവുമായി സഹകരിച്ച് നടത്തുന്ന ഡയബെറ്റിക് ഔട്ട് റീച്ച് സെഷൻ ഈ ഡിന്നർനൈറ്റിന്റെ പ്രത്യേകതയാണ്.

കുറഞ്ഞകാലയളവിൽ അസോസിയേഷന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒന്റാരിയോയുടെ വിവിധ റീജിയനുകളിൽ നിന്നും വൈസ് പ്രസിഡന്റുമാരായി നിരവധി നേഴ്‌സുമാർ പ്രവർത്തിച്ചുവരുന്നു. ആദ്യമായി വീടു വാങ്ങിയ നേഴ്‌സുമാർക്കുവേണ്ടി കുറഞ്ഞ പലിശനിരക്കിൽ നോർത്ത് വുഡ് മോർട്ട്‌ഗേജുമായി സഹകരിച്ച് ഭവനവായ്പ തരപ്പെടുത്തുന്നതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരമുള്ള കാനഡയിലെ ഏക മലയാളി സ്ഥാപനമായ ലോഗോസ് വേൾഡ് വൈഡ് ഐ.ഇ.എൽ.ടി.എസ് സെന്റർ നടത്തുന്ന ബൂത്ത് നിങ്ങൾക്കായി ക്രമീകരിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം രൂപീകൃതമായ അസോസിയേഷനിൽ നിരവധി നേഴ്‌സുമാർ ഇതിനോടകം അംഗങ്ങളായിക്കഴിഞ്ഞു. പുതുതായി എത്തിച്ചേരുന്ന നേഴ്‌സുമാർക്കായി നിരവധി സെമിനാറുകൾ നടത്തുകയുണ്ടായി. ജി.ടി.എയിലുള്ള വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് NCLEX RN and OSCE പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മലയാളി നേഴ്‌സുമാർക്കുവേണ്ടി കോച്ചിങ് ക്ലാസുകൾ ഫീസിളവോടുകൂടി നടത്തുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ജെ.എൻ.കെ റിവ്യൂവിന്റെ സഹകരണത്തോടെ അപേക്ഷകർക്കായി ഒ.എസ്.സി.ഇ ട്രെയിനിങ് സെഷൻ നടത്തുവാനായി തീരുമാനിച്ചിട്ടുണ്ട്. ഡിസ്‌കൗണ്ട് പാക്കേജിനെപ്പറ്റിയും അറിയുവാൻ താത്പര്യമുള്ളവർ സംഘടനയുടെ പി.ആർ.ഒയുമായി ബന്ധപ്പെടേണ്ടതാണ്.  നേഴ്‌സുമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ഗെയിംസ് എന്നിവ പ്രോഗ്രാമിനു മാറ്റുകൂട്ടും. എക്സ്‌പ്രസ് യൂണിഫോമിന്റെ ബൂത്ത് നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

ഈ വർത്തെ ഡിന്നർ ആൻഡ് എന്റർടൈന്മെന്റിന്റെ ഗ്രാന്റ് സ്‌പോൺസർ ഫെയ്ത്ത് ഫിസിയോ തെറാപ്പി ഇൻക്, 1965 Cottrelle Blvd, Unit -C5, Brampton, Ontario ആണ്. ഡിന്നർനൈറ്റിന്റെ വിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം അസോസിയേഷൻ പി.ആർ.ഒ ജിജോ സ്റ്റീഫൻ അഭ്യർത്ഥിച്ചു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:  MOONLIGHT CONVENTION CENTRE ,.6835 PROFESSIONAL COURT,MISSISSAUGA, L4V1X6.