- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ മൂന്നിന്
ടൊറന്റോ: കനേഡിയൻ മലയാളി നഴ്സുമാരുടേയും, കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷന്റെ (സി.എം.എൻ.എ) പ്രഥമ ഓണാഘോഷം സെപ്റ്റംബർ മൂന്നിന് ശനിയാഴ്ച വൈവിധ്യമാർന്ന കലാപരിപാടികളോടെ മിസിസ്സാഗായിലെ സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളിൽ (6890 Professional Court, Mississagua L4V IX6) വച്ച് വൈകുന്നേരം 4.30 മുതൽ നടത്തപ്പെടുന്നു. ട്രില്യൻ ഗിഫ്റ്റ് ഓഫ് ലൈഫുമായി സഹകരിച്ച് Organ Donor Campaign amoung the South Asian Communities to fill the Shortage of Donors എന്ന ലക്ഷ്യം നേടുന്നതിനുള്ള കാമ്പയിൻ ഫണ്ട് സമാഹരണത്തിനു വേണ്ടിയാണ് സി.എം.എൻ.എ പ്രഥമ ഓണാഘോഷം സംഘടിപ്പിക്കുന്നത്. കാനഡയിലെ സൗത്ത് ഏഷ്യൻ കമ്യൂണിറ്റിക്കുവേണ്ടിയും പൊതു സമൂഹത്തിനുവേണ്ടിയും സി.എം.എൻ.എയുടെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡോണർ ക്ലിനിക്ക്, ഡയബെറ്റിക് ഇൻഫർമേഷൻ ക്ലാസുകൾ എന്നിവയും നടത്തിവരുന്നു.നഴ്സുമാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കേരളത്തനിമയുള്ള കലാപരിപാടികൾ ഓണാഘോഷത്തിനു മാറ്റുകൂട്ടും.ഓണാഘോഷത്തിന്റെ വിജയത
ടൊറന്റോ: കനേഡിയൻ മലയാളി നഴ്സുമാരുടേയും, കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷന്റെ (സി.എം.എൻ.എ) പ്രഥമ ഓണാഘോഷം സെപ്റ്റംബർ മൂന്നിന് ശനിയാഴ്ച വൈവിധ്യമാർന്ന കലാപരിപാടികളോടെ മിസിസ്സാഗായിലെ സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളിൽ (6890 Professional Court, Mississagua L4V IX6) വച്ച് വൈകുന്നേരം 4.30 മുതൽ നടത്തപ്പെടുന്നു. ട്രില്യൻ ഗിഫ്റ്റ് ഓഫ് ലൈഫുമായി സഹകരിച്ച് Organ Donor Campaign amoung the South Asian Communities to fill the Shortage of Donors എന്ന ലക്ഷ്യം നേടുന്നതിനുള്ള കാമ്പയിൻ ഫണ്ട് സമാഹരണത്തിനു വേണ്ടിയാണ് സി.എം.എൻ.എ പ്രഥമ ഓണാഘോഷം സംഘടിപ്പിക്കുന്നത്. കാനഡയിലെ സൗത്ത് ഏഷ്യൻ കമ്യൂണിറ്റിക്കുവേണ്ടിയും പൊതു സമൂഹത്തിനുവേണ്ടിയും സി.എം.എൻ.എയുടെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡോണർ ക്ലിനിക്ക്, ഡയബെറ്റിക് ഇൻഫർമേഷൻ ക്ലാസുകൾ എന്നിവയും നടത്തിവരുന്നു.നഴ്സുമാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കേരളത്തനിമയുള്ള കലാപരിപാടികൾ ഓണാഘോഷത്തിനു മാറ്റുകൂട്ടും.ഓണാഘോഷത്തിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ആഘോഷങ്ങളുടെ വിജയത്തിനായി ഏവരുടേയും സഹായ സഹകരണങ്ങൾ സി.എം.എൻ.എ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: ഷീല ജോൺ (416 562 5845), സൂസൻ ഡീൻ കണ്ണമ്പുഴ (416 230 6347), ജോജോ ഏബ്രഹാം (647 960 8465), സിനി തോമസ് (647 505 2720), മഹേഷ് മോഹൻ (647 703 4283), ഫിബി ജേക്കബ് (647 470 8798), സെബാസ്റ്റ്യൻ തൊട്ടിയിൽ (647 393 9919), ജിജോ സ്റ്റീഫൻ (647 536 5742). വെബ്സൈറ്റ്: http://www.canadianmna.com/