- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനേഡിയൻ മലയാളി അസോസിയേഷൻ ഓണം 17 ന്
ടൊറന്റോ: കനേഡിയൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓണമഹോത്സവം 17 ശനിയാഴ്ച ഗ്ലെൻ ഫോറസ്റ്റ് സെക്കൻഡറി സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 4 മണിക്ക് ഓണസദ്യയും തുടർന്ന് ഘോഷയാത്രയും കലാപരിപാടികളും നടത്തുവാൻ തീരുമാനിച്ചതായി പ്രസിഡന്റ് ആന്റണി തോമസ് അറിയിച്ചു. ഓണസദ്യയ്ക്ക് ശേഷം മാവേലിമന്നൻ, കഥകളി, തിരുവാതിര, വള്ളംകളി, പുലിക്കളി, കാവടി, തെയ്യം എന്നിവയുടെ അകമ്പടിയിൽ നടക്കുന്ന ഘോഷയാത്രയും കലാപരിപാടികളും മോടിയാക്കാൻ മോഹൻ അരിയത്തിന്റെ നേതൃത്വത്തിലുള്ള കലാ - സാംസ്‌കാരിക വിഭാഗം അക്ഷീണം യത്നിക്കുന്നു. എഴുന്നൂറ്റമ്പതോളം ആളുകൾക്കുള്ള ഓണസദ്യയും, കലാപരിപാടികൾ ആസ്വദിക്കാനുള്ള സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. പ്രവേശനത്തന് ടിക്കറ്റ് എടുക്കേണ്ടതാണ്. മുൻ വർഷങ്ങളിൽ പോലെ തന്നെ കേരളക്കരയുടെ പ്രതീതി ഉയർത്തുന്ന സി.എം.എ ഓണം 2016 ഒന്റോരിയോയുടെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കലാസാംസ്‌കാരിക ആഘോഷമാണെന്ന് സംഘാടകർ പറഞ്ഞു.
ടൊറന്റോ: കനേഡിയൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓണമഹോത്സവം 17 ശനിയാഴ്ച ഗ്ലെൻ ഫോറസ്റ്റ് സെക്കൻഡറി സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 4 മണിക്ക് ഓണസദ്യയും തുടർന്ന് ഘോഷയാത്രയും കലാപരിപാടികളും നടത്തുവാൻ തീരുമാനിച്ചതായി പ്രസിഡന്റ് ആന്റണി തോമസ് അറിയിച്ചു. ഓണസദ്യയ്ക്ക് ശേഷം മാവേലിമന്നൻ, കഥകളി, തിരുവാതിര, വള്ളംകളി, പുലിക്കളി, കാവടി, തെയ്യം എന്നിവയുടെ അകമ്പടിയിൽ നടക്കുന്ന ഘോഷയാത്രയും കലാപരിപാടികളും മോടിയാക്കാൻ മോഹൻ അരിയത്തിന്റെ നേതൃത്വത്തിലുള്ള കലാ - സാംസ്‌കാരിക വിഭാഗം അക്ഷീണം യത്നിക്കുന്നു.
എഴുന്നൂറ്റമ്പതോളം ആളുകൾക്കുള്ള ഓണസദ്യയും, കലാപരിപാടികൾ ആസ്വദിക്കാനുള്ള സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. പ്രവേശനത്തന് ടിക്കറ്റ് എടുക്കേണ്ടതാണ്. മുൻ വർഷങ്ങളിൽ പോലെ തന്നെ കേരളക്കരയുടെ പ്രതീതി ഉയർത്തുന്ന സി.എം.എ ഓണം 2016 ഒന്റോരിയോയുടെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കലാസാംസ്‌കാരിക ആഘോഷമാണെന്ന് സംഘാടകർ പറഞ്ഞു.