- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ഇനി നിർബന്ധിച്ച് ഹൈ ഹീൽ ചെരുപ്പ് ധരിപ്പിക്കാൻ പാടില്ല; തൊഴിൽ സ്ഥലങ്ങളിലെ നിർബന്ധിത ഡ്രസ് കോഡുകൾക്ക് നിയന്ത്രണം വന്നേക്കും
ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ഇനി നിർബന്ധിച്ച ഹൈ ഹീൽ ചെരുപ്പ് ധരിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സാധ്യത. ബ്രീട്ടീഷ് കൊളംബിയ പ്രീമയർ ക്രിസ്റ്റി ക്ലാർ്കകാണ് ഇത്തരമൊരു ആവശ്യവുമായി ഗവൺമെന്റിന് മുന്നിലെത്തിയത്. ഇതോടെ തൊഴിലുടമകൾ ഷോപ്പുകളിലും മറ്റും സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഡ്രെസ് കോഡിന് നിയന്ത്രണം വന്നേക്കും. ഈ പ്രദേശത്തെ ഗ്രീൻ പാർട്ടി നേതാക്കളും ഇത് സംബന്ധിച്ചുള്ള ബിൽ പാർലമെന്റിലിൽ കൊണ്ടുവരാനും സാധ്യതയുണ്ട്. സ്ത്രീകൾക്ക് ഹൈ ഹിൽ ധരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് ധരിക്കാതിരിക്കാൻ അവകാശം നല്കുന്ന തരത്തിലാണ് നിയമം വരുക. തൊഴിലുടമകൾ ഡ്രസ് കോഡിന്റെ ഭാഗമായി ഹൈ ഹീൽ ചെരുപ്പുകൾ നിർബന്ധിച്ച് ധരിപ്പിക്കുന്നതിന് നിരോധനം വരും. ഹൈഹിൽ ചെരുപ്പുകളുടെ ഉപയോഗം പല ആരോഗ്യ പ്രശനങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലുകൾക്ക് വേദന, ഞരമ്പുകൾക്ക് പ്രശ്‌നം എന്നിവയെല്ലാം ഇത്തരം ചെരുപ്പുകളുടെ ഉപയോഗം മൂലം ഉണ്ടാകാറുണ്ട്. പുതിയ തീരുമാനത്തെ ബ്രിട്ടീഷ് കൊളംബിയ പ്രദേശത്തെ പ്രൊ
ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ഇനി നിർബന്ധിച്ച ഹൈ ഹീൽ ചെരുപ്പ് ധരിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സാധ്യത. ബ്രീട്ടീഷ് കൊളംബിയ പ്രീമയർ ക്രിസ്റ്റി ക്ലാർ്കകാണ് ഇത്തരമൊരു ആവശ്യവുമായി ഗവൺമെന്റിന് മുന്നിലെത്തിയത്. ഇതോടെ തൊഴിലുടമകൾ ഷോപ്പുകളിലും മറ്റും സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഡ്രെസ് കോഡിന് നിയന്ത്രണം വന്നേക്കും.
ഈ പ്രദേശത്തെ ഗ്രീൻ പാർട്ടി നേതാക്കളും ഇത് സംബന്ധിച്ചുള്ള ബിൽ പാർലമെന്റിലിൽ കൊണ്ടുവരാനും സാധ്യതയുണ്ട്. സ്ത്രീകൾക്ക് ഹൈ ഹിൽ ധരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് ധരിക്കാതിരിക്കാൻ അവകാശം നല്കുന്ന തരത്തിലാണ് നിയമം വരുക. തൊഴിലുടമകൾ ഡ്രസ് കോഡിന്റെ ഭാഗമായി ഹൈ ഹീൽ ചെരുപ്പുകൾ നിർബന്ധിച്ച് ധരിപ്പിക്കുന്നതിന് നിരോധനം വരും.
ഹൈഹിൽ ചെരുപ്പുകളുടെ ഉപയോഗം പല ആരോഗ്യ പ്രശനങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലുകൾക്ക് വേദന, ഞരമ്പുകൾക്ക് പ്രശ്‌നം എന്നിവയെല്ലാം ഇത്തരം ചെരുപ്പുകളുടെ ഉപയോഗം മൂലം ഉണ്ടാകാറുണ്ട്. പുതിയ തീരുമാനത്തെ ബ്രിട്ടീഷ് കൊളംബിയ പ്രദേശത്തെ പ്രൊവിൻഷ്യൽ പാര്ട്ടിയും, ബിസിനസുകാരും, സ്വാഗതം ചെയ്തിട്ടുണ്ട്.