രാജ്യത്തെ സ്‌കൂളികളിലെ കുട്ടികളിൽ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തേണ്ട തില്ലെന്ന് സർവ്വേ. അദ്ധ്യാപകരും ഗവേഷരും ചേർന്ന് നടത്തിയ പഠനത്തിലാണ് മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ പഠനത്തിന് സഹായിക്കുമെന്നും അതുകൊണ്ട് തന്നെ സ്‌കൂളുകളിൽ ഫോൺ നിരോധിക്കേണ്ടതില്ലെന്നും കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് മൊബൈലിന് നിരോധനം ഏർപ്പെടുത്തിയ സ്‌കൂളുകൾ നിരോധനം പിൻവലിക്കാനാണ് സാധ്യത.

പഠനത്തിൽ ഭൂരിപക്ഷ ആളുകളും സ്മാർട്ട് ഫോൺ ഉപയോഗം മൂലം കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ക്യുബൈക് സ്‌കൂളിൽ ആദ്യം ഫോൺ ഉപയോഗം നിരോധിച്ചെങ്കിൽ പിന്നീട് എല്ലാ കുട്ടികൾക്കും ടാബ് ലെറ്റുകൾ വിതരണം ചെയ്ത് മാതൃക കാട്ടിയതായും കണ്ടെത്തും.

4000 ത്തോളം സ്‌കൂൾ കുട്ടികൾക്കിടയിൽ നടത്തിയ സർവ്വേയിൽ 79 ശതമാനത്തോളം പേർക്കും ഫോൺ സ്വന്തമായി ഉണ്ടെന്നും കണ്ടെത്തി. എന്നാൽ ഇതിൽ പല കുട്ടികൾക്കും ഫോൺ സ്‌കൂളുകളിൽ ഉപയോഗിക്കുന്നതിന് അനുവാദമില്ല. പല സ്‌കൂൾ ബോർഡുകളും സ്‌കുളുകളിൽ ഫോൺ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.എന്നാൽ ഫോൺ ഉപയോഗിക്കുന്നതിനെ എതിർത്തും പലരും രംഗത്തെത്തിയിരുന്നു.