കാനഡയെന്ന തണുത്ത പറുദീസയിലേക്ക്പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയെത്തുന്ന ഒരു കൂട്ടം സ്റ്റുഡന്റ് വിസ ക്കാരുടെ കഥപറയുന്ന ഈ ഹ്രസ്വ ചിത്രം റിലിസിനൊരുങ്ങുന്നു. ആൽബെ ർട്ടയിലെ എഡ്മൺടോണിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നസാക്ഷാത്കാരമാണ് ഇ ഷോർട് ഫിലിം .

ഈ ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് എഡിറ്റ്ചെയ്തിരിക്കുന്നത് അഭിലാഷ് കൊച്ചുപുരക്കലാണ്.കാനഡയെന്ന രാജ്യത്തെ സ്വപ്നലോകമായി കണ്ടു പുറപ്പെടുന്ന ചെറുപ്പക്കാർക്കു,പക്ഷെ ഇവിടത്തെ യാഥാർഥ്യങ്ങൾ സ്വപ്നതുല്യമായിരുന്നില്ല. പുതിയ ദേശത്തെനിലനിൽപ്പിനായുള്ള പോരാട്ടങ്ങൾക്കിടെ ഒരു കൂട്ടം യുവാക്കൾ എത്തിചേരുന്ന പ്രശ്‌നങ്ങളുടെയും, അതിൽപ്പെട്ടുഴലുന്ന അവസ്ഥകളുടെയും കഥ പറയുന്ന ഈചെറു സിനിമ ,ഉദ്വെഗജനകമായ പല രംഗങ്ങളിലൂടെയും ആസ്വാദകരെകൂട്ടികൊണ്ടു പോകുന്നു.

പ്രേക്ഷകർക്ക് മികച്ചൊരു ത്രില്ലിങ്അനുഭവമായിരിക്കും ഈ ഹ്രസ്വ ചിത്രം . ഇന്ത്യൻ ഷോർട്ഫിലിമുകളിൽ പരിചിതമല്ലാത്ത സ്പീഡ് കാർ ചേസിങ് രംഗങ്ങൾ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ എത്തിക്കും എന്നത് നിസംശയം പറയാം.പൂർണമായും കാനഡയിൽ ചിത്രീകരിച്ച കനേഡിയൻ താറാവുകൾ എന്നചിത്രത്തിന്റെ ദൃശ്യ ചാരുത ഒപ്പിയെടുത്തിരിക്കുന്നത് ജോജി കുര്യൻ ,ആൻഡ്രൂസ്അലക്‌സ് എന്നിവർ ചേർന്നാണ് .ഡ്രീംസ് ക്യൂബ് ക്രീയേഷന്‌സിന്റെ ബാന്നറിൽപുറത്തിറങ്ങുന്ന ഈ ചിത്രത്തിലെ വരികൾ ബിയോൺ ടോമും , നവീൻചന്ദ്രനുമാണ് ചിട്ടപ്പെടുത്തിയത്.

രാജശ്രീ പ്രസാദ് നായികയായി എത്തുന്ന ഈസിനിമയിൽ സുധീഷ് കെ സ്‌കറിയ കൈപ്പനാനിക്കൽ, ബൈജു എബ്രഹാം, വിവേക്ഇരുമ്പുഴി, വിഷ്ണു രാജൻ, റോഷൻ പാലാട്ടി, ലീന ജോർജ്, റൂണ ജോഷ്വ, വർഗീസ്ജോൺ, ജിൻസ് ഡേവിഡ് മാണി, റോബിൻ വർഗീസ്, ബിബു മാത്യു, ജോണിതോമസ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

നർമ്മവും, പ്രണയവും,ദുരൂഹതയും, ആക്ഷനും, കണ്ണീരിന്റെ നേർത്ത നനവും
ഒരു ചരടിൽ കോർത്ത മുത്തുകൾ പോലെ സംവിധായകൻ ഭംഗിയായി ഈ
സിനിമയിൽ അണിയിച്ചൊരുക്കിയിരിക്കുന്നു. ഉടൻ റിലീസ് ആകാൻ പോകുന്ന
ഈ ചെറു ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാനഡയിലെ മലയാളികൾ കാത്തിരിക്കുന്നത്.