- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനേഡിയൻ വർക്കിങ് ഹോളിഡേ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം: ആദ്യ ഘട്ടത്തിൽ അനുവദിക്കുന്നത് 3850 വിസ
ഡബ്ലിൻ: മലയാളികൾ അടക്കം ഐറീഷ് പൗരത്വമുള്ളവർക്ക് കാനഡയിലേക്ക് വർക്കിങ് വിസയ്ക്കും അവധിക്കാല വിസയ്ക്കും ഇപ്പോൾ അപേക്ഷിക്കാം. ഈ വർഷം അനുവദിക്കുന്ന അപേക്ഷകളിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഇന്നാണ്. നേരത്തെ നിശ്ചയിച്ച പ്രകാരം ആദ്യം അപേക്ഷിക്കുന്ന 3850 പേർക്കാണ് 2015-ലെ ആദ്യഘട്ടത്തിൽ വിസ അനുവദിക്കുക. ഇന്റർനാഷണൽ എക്‌സ്പീരിയൻസ് കാനഡ (IEC) എന്ന സംവി
ഡബ്ലിൻ: മലയാളികൾ അടക്കം ഐറീഷ് പൗരത്വമുള്ളവർക്ക് കാനഡയിലേക്ക് വർക്കിങ് വിസയ്ക്കും അവധിക്കാല വിസയ്ക്കും ഇപ്പോൾ അപേക്ഷിക്കാം. ഈ വർഷം അനുവദിക്കുന്ന അപേക്ഷകളിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഇന്നാണ്. നേരത്തെ നിശ്ചയിച്ച പ്രകാരം ആദ്യം അപേക്ഷിക്കുന്ന 3850 പേർക്കാണ് 2015-ലെ ആദ്യഘട്ടത്തിൽ വിസ അനുവദിക്കുക.
ഇന്റർനാഷണൽ എക്‌സ്പീരിയൻസ് കാനഡ (IEC) എന്ന സംവിധാനത്തിൽ കീഴിൽ രണ്ടുവർഷം വരെ ജോലി ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകുന്നുണ്ട് എന്നതാണ് പ്രത്യേകത. നിശ്ചിത യോഗ്യതയുള്ള 7,700 പേർക്കാണ് IEC പ്രകാരം കാനഡയിലേക്ക് വിസ ലഭിക്കുന്നത്. ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുടുംബത്തേയും കൂടെ കൂട്ടാം എന്ന സൗകര്യം കൂടിയുണ്ട്.
കാനഡയുമായി ബൈലാറ്ററൽ യൂത്ത് മൊബിലിറ്റി അറേഞ്ച്‌മെന്റ് ഉള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇത്തരത്തിൽ വിസ അനുവദിക്കുന്നത്. ഏതു രാജ്യത്തു നിന്നുള്ളവരാണെന്നതിന്റെ അടിസ്ഥാനത്തിൽ വർക്കിങ് ഹോളിഡേ, യൂത്ത് പ്രൊഫഷണലുകൾ, ഇന്റർനാഷണൽ കോ-ഓപ്പ് ഇന്റേണൽഷിപ്പ് എന്നിങ്ങനെയുള്ള വിസയാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. 35 വയസിൽ താഴെയുള്ളവർക്കാണ് ഇതിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ എന്ന പ്രത്യേകത കൂടിയുണ്ട്. രണ്ടു വർഷമാണ് കാനഡയിൽ ജോലി ചെയ്യാനുള്ള കാലാവധി.
ആദ്യഘട്ടത്തിൽ ഇവിടെ നിന്ന് 3850 പേരേയാണ് കാനഡ വിസയ്ക്കായി തെരഞ്ഞെടുക്കുന്നത്. ഇന്നാണ് അതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. ഉടൻ തന്നെ തെരഞ്ഞെടുപ്പും പൂർത്തിയാകും എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. കഴിഞ്ഞ വർഷം ആദ്യഘട്ടത്തിൽ ഏഴു മിനിട്ടിനുള്ളിലും രണ്ടാം ഘട്ടത്തിൽ അരമണിക്കൂറിനുള്ളിലും അപേക്ഷകൾ പൂർത്തിയായി. അയർലണ്ടിൽ നിന്ന് കാനഡയിലേക്കുള്ള ഈ വിസയ്ക്ക് വൻ ഡിമാൻഡ് ഉള്ളതിനാലാണ് ഇത്തരത്തിൽ അപേക്ഷകൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാകുന്നത്.
ആദ്യഘട്ടത്തിൽ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് രണ്ടാം ഘട്ടത്തിൽ അപേക്ഷ നൽകാം. രണ്ടാം ഘട്ടത്തിന്റെ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഘട്ടത്തിലും 3850 പേർക്കാണ് വിസ അനുവദിക്കുക.
വിഷു പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (15-4-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ