ന്നലെ രാജ്യത്തെ മിക്ക മൊബൈൽ ഉപഭോക്താക്കളും ഒരു നിമിഷം ആശങ്കയിലാഴ്‌ത്തി,. കാരണം മറ്റൊന്നുമല്ല എമർജൻസി മാനേജ് മെന്റ് അധികൃതർ പരിക്ഷണാടിസ്ഥാനത്തിൽ ഇന്നലെ മുതൽ മൊബൈൽ എമർജൻസി അലേർട്ട് സംവിധാനം പ്രവർത്തിച്ച് തുടങ്ങി. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭീകരാക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വേണ്ടിയാണ് പുതിയ സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നത്. ഇതിന്റെ പ്രഥാമിക ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ടെസ്റ്റിങ് ആണ് ഇന്നലെ മുതൽ ആരംഭിച്ചത്

ക്യുബെക്കിലെ ദശലക്ഷക്കണക്കിന് മൊബൈൽ ഉപഭോക്താക്കൾക്ക് രാവിലെ തന്നെ ഈ മെസേജ് ലഭിച്ചിരുന്നു.എന്നാൽ ഇവയിലെ കോഡിങ് സംവിധാനത്തിലെ പിശക് മൂലം ഇവ വിജയിച്ചില്ലെന്ന് അധികൃതർ അറിയിച്ച്. എന്നാൽ രാജ്യത്തിന്റെ ബാക്കിയുള്ള മിക്കപ്രദേശങ്ങളും ഈ പരീക്ഷണം വിജയമായിരുന്നു.

മെസേജിനൊപ്പം ചെറിയൊരു വൈബറേഷനും ആംബുലൻസ് അലാം പോലെയുള്ള ശബ്ദത്തോടെയുമാണ് അലേർട്ട് എത്തിയത്. മൊബൈൽ ഫോണുകൾക്കൊപ്പം റേഡിയോ ടെലിവിഷൻ സംവിധാനത്തിലും അലേർട്ട് ലഭ്യാകും.