- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻബറ സെന്റ് അൽഫോൻസാ പള്ളിയിലെ ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തി സാന്ദ്രമായി
കാൻബറ : ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തി സാന്ദ്രമായി. ദുഃഖ വെള്ളിയാഴ്ച ആചരണത്തോടനുബന്ധിച്ചു കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയിലാണ് കുരിശിന്റെ വഴിയുടെ നേർക്കാഴ്ച അരങ്ങേറിയത്. പീലാത്തോസിന്റെ കൊട്ടാരത്തിൽ യേശുവിനെ കുരിശു മരണത്തിനു വിധിക്കുന്നത് മുതൽ ഗാഹുൽത്താമലയിൽ മരണം വരിച്ചു കല്ലറയിൽ സംസ്‌കരിക്കപ്പെടുന്നത് വരെയുള്ള പതിനാലു സ്ഥലങ്ങളുടെയും നേർക്കാഴ്ച വിശ്വാസി സമൂഹത്തിനു നവ്യാനുഭവമായി. സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അംഗങ്ങളാണ് പീഡാനുഭവ ചരിത്ര അവതരണം നടത്തിയത്. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ പ്രത്യേക താല്പര്യ പ്രകാരം യുവജനങ്ങൾ അവതരിപ്പിച്ച പരിപാടി സംവിധാനം ചെയ്തത് ആനിമേറ്റർ വിൽസൺ ചക്കാലയാണ്. ജസ്റ്റിൻ. സി. ടോം കോർഡിനേറ്റർ ആയും പ്രവർത്തിച്ചു. പ്രിൻസി വിൽസൺ വസ്ത്രാലങ്കാരം നിർവഹിച്ചു. ഫ്രാങ്ക്ളിൻ( യേശു ), എഡ്വിൻ (പീലാത്തോസ്), ആൽഫ്രഡ്, കെവിൻ, പ്രവീൺ(സൈനികർ ),തെരേസ (പരി. മറിയം), അഗസ്റ്റിൻ(യോഹന്നാൻ), ജോയൽ (ശിമയോൻ), ജെസ്ലിൻ(വെറോണിക്ക), അനിറ്റ (കുട്ടി), ഐലീൻ, ഡോണ,
കാൻബറ : ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തി സാന്ദ്രമായി. ദുഃഖ വെള്ളിയാഴ്ച ആചരണത്തോടനുബന്ധിച്ചു കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയിലാണ് കുരിശിന്റെ വഴിയുടെ നേർക്കാഴ്ച അരങ്ങേറിയത്. പീലാത്തോസിന്റെ കൊട്ടാരത്തിൽ യേശുവിനെ കുരിശു മരണത്തിനു വിധിക്കുന്നത് മുതൽ ഗാഹുൽത്താമലയിൽ മരണം വരിച്ചു കല്ലറയിൽ സംസ്‌കരിക്കപ്പെടുന്നത് വരെയുള്ള പതിനാലു സ്ഥലങ്ങളുടെയും നേർക്കാഴ്ച വിശ്വാസി സമൂഹത്തിനു നവ്യാനുഭവമായി.
സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അംഗങ്ങളാണ് പീഡാനുഭവ ചരിത്ര അവതരണം നടത്തിയത്. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ പ്രത്യേക താല്പര്യ പ്രകാരം യുവജനങ്ങൾ അവതരിപ്പിച്ച പരിപാടി സംവിധാനം ചെയ്തത് ആനിമേറ്റർ വിൽസൺ ചക്കാലയാണ്. ജസ്റ്റിൻ. സി. ടോം കോർഡിനേറ്റർ ആയും പ്രവർത്തിച്ചു. പ്രിൻസി വിൽസൺ വസ്ത്രാലങ്കാരം നിർവഹിച്ചു. ഫ്രാങ്ക്ളിൻ( യേശു ), എഡ്വിൻ (പീലാത്തോസ്), ആൽഫ്രഡ്, കെവിൻ, പ്രവീൺ(സൈനികർ ),തെരേസ (പരി. മറിയം), അഗസ്റ്റിൻ(യോഹന്നാൻ), ജോയൽ (ശിമയോൻ), ജെസ്ലിൻ(വെറോണിക്ക), അനിറ്റ (കുട്ടി), ഐലീൻ, ഡോണ, ലയ(ജറുസലേമിലെ സ്ത്രീകൾ), ജെറിൻ (നിക്കേദേമോസ്), ജെയിംസ്(അരിമത്യക്കാരൻ ജോസഫ്) എന്നിവരാണ് വിവിധ വേഷങ്ങൾ അഭിനയിച്ചത്.
കുരിശിന്റെ വഴിയിലെ സംഭവങ്ങളോട് പൂർണ്ണമായും നീതി പുലർത്തി നടത്തിയ അവതരണം പീഡാനുഭവത്തിന്റെ തീവ്രത കാഴ്ചക്കാർക്ക് പകർന്നു നൽകി. കുരിശിന്റെ വഴിക്കുശേഷം ഓ കോണർ സെന്റ്. ജോസഫ് പള്ളിയിൽ പീഡാനുഭവ ദിന തിരുകർമ്മങ്ങൾ നടന്നു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ, ഫാ. പ്രവീൺ എന്നിവർ കാർമ്മികത്വം വഹിച്ചു.