കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരി. കന്യാ മറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ ആഘോഷിക്കുന്നു. കാൻബറ സെന്റ്.അൽഫോൻസാ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്കൊപ്പം ഇടവക ദിനാചരണവും ഒരുക്ക ധ്യാനവും നടക്കും.

സെപ്റ്റംബർ 20 ബുധനാഴ്ച വൈകുന്നേരം ആറിന് ഓകോണർ സെന്റ്. ജോസഫ് പള്ളിയിൽ വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ തിരുന്നാൾ കൊടിയേറ്റും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠയും വിശുദ്ധ കുർബാനയും, വി. അൽഫോൻസാമ്മയുടെ നൊവേനയും നടക്കും. ഫാ.തോമസ് ആലുക്ക മുഖ്യ കാർമ്മികത്വം വഹിക്കുന്ന വി.കുർബാനയിൽ ഫാ.ബൈജു തൂങ്ങുപാലക്കൽ, ഫാ. ജിസ് കുന്നുംപുറത്ത് എന്നിവർ സഹകാർമ്മികത്വം വഹിക്കും.

21 മുതൽ 29 വരെ തീയതികളിൽ ദിവസവും വൈകുന്നേരം 5.30 മുതൽ കൊന്ത നമസ്‌കാരം, തുടർന്ന് വി. കുർബാന നൊവേന എന്നിവ നടക്കും. 21 -നു (വ്യാഴം) ഫാ. സിജോ തെക്കേകുന്നേൽ, 22 -നു (വെള്ളി) ഫാ. ലിയോൺസ് മൂശാരിപറമ്പിൽ, 24 -നു (ഞായർ) ഫാ. മാത്യു കുന്നപ്പിളിൽ, 25 -നു (തിങ്കൾ) ഫാ. ജോർജ് മങ്കുഴിക്കരി, 26 -നു (ചൊവ്വ) ഫാ. സിജോ എടക്കുടിയിൽ, 27 -നു (ബുധൻ) ഫാ. സ്റ്റീഫൻ കുളത്തുംകരോട്ട്, 28 -നു (വ്യാഴം) ഫാ. ഫ്രാൻസിസ് പുല്ലുകാട്ട്, 29 -നു (വെള്ളി) ഫാ ജിമ്മി പൂച്ചക്കാട്ട് എന്നിവർ വിശുദ്ധ കുർബാനക്കും നൊവേനക്കും മുഖ്യ കാർമ്മികത്വം വഹിക്കും. 26(വ്യാഴം), 27 (വെള്ളി) ദിവസങ്ങളിൽ തിരുന്നാളിന് ഒരുക്കമായി നവീകരണ ധ്യാനം നടക്കും. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ (മാർ ഇവാനിയോസ് കോളേജ്, തിരുവനതപുരം) ധ്യാനത്തിന് നേതൃത്വം നൽകും.ദിവസവും വൈകുന്നേരം അഞ്ചു മുതൽ 10 .30 വരെയാണ് ധ്യാനം നടക്കുക.

30 -നു ശനിയാഴ്ച ഇടവക ദിനാഘോഷം നടക്കും. രാവിലെ എട്ടിന് പിയേഴ്‌സ് മെൽറോസ് ഹൈസ്‌കൂൾ ഹാളിൽ വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് കായിക മത്സരങ്ങൾ, സമ്മാന വിതരണം. വൈകുന്നേരം ആറ് മുതൽ ഇടവകയിലെ വാർഡ് കൂട്ടായ്മകളും സംഘടനകളും അവതരിപ്പിക്കുന്ന കലാവിരുന്ന്, തുടർന്ന് സ്‌നേഹവിരുന്ന്. പ്രധാന തിരുന്നാൾ ദിനമായ ഒക്ടോബർ ഒന്നിന് (ഞായർ ) ഉച്ചകഴിഞ്ഞു മൂന്നിന് ഓ കോണർ സെന്റ്. ജോസഫ് പള്ളിയിൽ ആഘോഷമായ തിരുന്നാൾ റാസ നടക്കും.

മെൽബൺ സിറോ മലബാർ രൂപത ചാൻസലർ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന റാസയിൽ ഫാ.ആൻഡ്റോ ചിരിയങ്കണ്ടത്തിൽ, ഫാ.ജോണി പാട്ടുമാക്കിൽ, ഫാ.അസിൻ തൈപ്പറമ്പിൽ, ഫാ.പ്രവീൺ അരഞ്ഞാണിഓലിക്കൽ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം. കാൻബറ അതി രൂപത ആർച്ച് ബിഷപ്പ് ക്രിസ്റ്റഫർ പ്രൗസ് സമാപന ആശീർവാദം നൽകും.

ആന്റണി മാത്യു പന്തപ്പള്ളിൽ, ജോർജ്കുട്ടി ചെറിയാൻ, ഗ്ലോറിയ ബിന്ടു, ഗ്രേസ് മരിയ ബിന്ടു, ജെർവിൻ പോൾ, ജോബിൻ കാരക്കാട്ടു ജോൺ, ജോയി വർക്കി വാത്തോലിൽ, ജസ്റ്റിൻ ചാക്കോ, ലിസ്സൻ വർഗീസ് ഒലക്കേങ്ങൾ, മനു അലക്‌സ്, സജി പീറ്റർ, സനോജ് തോമസ്, ടോം വർക്കി, വിൻസെന്റ് കിഴക്കനടിയിൽ ലൂക്കോസ്, എന്നിവരാണ് ഇത്തവണത്തെ തിരുന്നാൾ പ്രസുദേന്തിമാർ. വികാരി ഫാ.മാത്യു കുന്നപ്പിള്ളിൽ, കൈക്കാരന്മാരായ ബെന്നി കണ്ണമ്പുഴ, ബിജു പി.മാത്യു, ടോമി സ്റ്റീഫൻ, കൺവീനെർമാരായ സോജി അബ്രാഹം, വിൻസെന്റ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുന്നാളിന്റെ നടത്തിപ്പിനായി പ്രവർത്തിക്കുന്നു. പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മുതൽ അടിമവയ്ക്കുന്നതിനും കഴുന്ന് (അമ്പ്), മാതാവിന്റെ കിരീടം എന്നിവ എഴുന്നള്ളിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾ വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ (ഫോൺ:0478059616 ) ലഭിക്കും.