- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻബറ ക്‌നാനായ കത്തോലിക്ക അസോസിയേഷന് പുതിയ ഭാരവാഹികൾ; ജോസ് എബ്രഹാം ചക്കാലപ്പറമ്പിൽ പ്രസിഡന്റ്
കാൻബറ : ഓസ്ട്രേലിയൻ തലസ്ഥാനമായ കാന്ബറയിലെ ക്‌നാനായ കത്തോലിക്കാ അസോസിയേഷന് പുതിയ നേതൃത്വം. ജോസ് എബ്രഹാം ചക്കാലപ്പറമ്പിൽ (പ്രസിഡന്റ്), റ്റോജി ജേക്കബ് മറ്റത്തികുന്നേൽ (വൈസ് പ്രസിഡന്റ് ), ദീപു തോമസ് തോണികുഴിയിൽ (സെക്രട്ടറി), സുനി ജോസ് അമ്പാട്ട് (ജോയിന്റ് സെക്രട്ടറി), സ്വപ്ന സാജു മുളയാനിക്കൽ (ട്രഷറർ), ടോംജി തോമസ് കുന്നുമംതോട്ടിയിൽ (നാഷണൽ കൗൺസിൽ മെമ്പർ), ജോഷി ജോർജ് ഇടവഴിക്കൽ (പബ്ലിക് റിലേഷൻ ഓഫീസർ), ബിനി അരുൺ വെട്ടികാട്ട് (വനിതാ ഫോറം പ്രതിനിധി), ഓസ്റ്റിൻ വിൻസെന്റ് (കെ.സി.വൈ.എൽ പ്രതിനിധി) എന്നിവരാണ് അടുത്ത രണ്ടു വർഷത്തേക്ക് സംഘടനയെ നയിക്കുക. സംഘടന വാർഷിക സമ്മേളനത്തിൽ ജെക്‌സിൻ അനാലിപ്പാറ അധ്യക്ഷത വഹിച്ചു. റ്റോജി മറ്റത്തികുന്നേൽ കഴിഞ്ഞ രണ്ടു വർഷക്കാലം സുത്യർഘമായി സംഘടനക്ക് നേതൃത്വം നൽകിയ മുൻ ഭാരവാഹികൾക്ക് നന്ദി പറഞ്ഞു. യുവജനങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ക്‌നാനായ കത്തോലിക്ക യൂത്ത് ലീഗ് (കെ.സി.വൈ.എൽ) എന്ന പേരിൽ യുവജന വിഭാഗത്തിനും സമ്മേളനത്തിൽ രൂപം കൊടുത്തു. ക്‌നാനായ പാരമ്പര്യവും
കാൻബറ : ഓസ്ട്രേലിയൻ തലസ്ഥാനമായ കാന്ബറയിലെ ക്‌നാനായ കത്തോലിക്കാ അസോസിയേഷന് പുതിയ നേതൃത്വം. ജോസ് എബ്രഹാം ചക്കാലപ്പറമ്പിൽ (പ്രസിഡന്റ്), റ്റോജി ജേക്കബ് മറ്റത്തികുന്നേൽ (വൈസ് പ്രസിഡന്റ് ), ദീപു തോമസ് തോണികുഴിയിൽ (സെക്രട്ടറി), സുനി ജോസ് അമ്പാട്ട് (ജോയിന്റ് സെക്രട്ടറി), സ്വപ്ന സാജു മുളയാനിക്കൽ (ട്രഷറർ), ടോംജി തോമസ് കുന്നുമംതോട്ടിയിൽ (നാഷണൽ കൗൺസിൽ മെമ്പർ), ജോഷി ജോർജ് ഇടവഴിക്കൽ (പബ്ലിക് റിലേഷൻ ഓഫീസർ), ബിനി അരുൺ വെട്ടികാട്ട് (വനിതാ ഫോറം പ്രതിനിധി), ഓസ്റ്റിൻ വിൻസെന്റ് (കെ.സി.വൈ.എൽ പ്രതിനിധി) എന്നിവരാണ് അടുത്ത രണ്ടു വർഷത്തേക്ക് സംഘടനയെ നയിക്കുക.
സംഘടന വാർഷിക സമ്മേളനത്തിൽ ജെക്‌സിൻ അനാലിപ്പാറ അധ്യക്ഷത വഹിച്ചു. റ്റോജി മറ്റത്തികുന്നേൽ കഴിഞ്ഞ രണ്ടു വർഷക്കാലം സുത്യർഘമായി സംഘടനക്ക് നേതൃത്വം നൽകിയ മുൻ ഭാരവാഹികൾക്ക് നന്ദി പറഞ്ഞു. യുവജനങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ക്‌നാനായ കത്തോലിക്ക യൂത്ത് ലീഗ് (കെ.സി.വൈ.എൽ) എന്ന പേരിൽ യുവജന വിഭാഗത്തിനും സമ്മേളനത്തിൽ രൂപം കൊടുത്തു. ക്‌നാനായ പാരമ്പര്യവും പൈതൃകവും ഉയർത്തി പിടിക്കുന്നതനിനൊപ്പം സഭാ വിശ്വാസവും മൂല്യങ്ങളും കാത്തുസൂക്ഷിച്ചു കൊണ്ടുള്ള പ്രവർത്തനം ആയിരിക്കും പുതിയ നേതൃത്തത്തിന്റേതെന്നു ഭാരവാഹികൾ അറിയിച്ചു.