- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻബറയിൽ പരി. കന്യാ മറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളാഘോഷം ഭക്തി സാന്ദ്രമായി
കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരി. കന്യാ മറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളും ഇടവക ദിനാഘോഷവും ഭക്തി സാന്ദ്രമായി. തനതു സുറിയാനി തനിമയിലും കേരള കത്തോലിക്കാ പാരമ്പര്യത്തിലും അധിഷ്ഠിതമായി നടന്ന തിരുന്നാൾ ആഘോഷം പുതിയ തലമുറക്കും തദ്ദേശീയർക്കും നവ്യാനുഭവമായി. പൊൻ, വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും വഹിച്ചു നടന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസ പ്രഖ്യാപനത്തിന്റെ നേർക്കാഴ്ചയായി. കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ ആണ് തിരുന്നാൾ ആഘോഷങ്ങൾ നടന്നത്. ഓകോണർ സെന്റ്. ജോസഫ് പള്ളിയിൽ വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ തിരുന്നാൾ കൊടിയേറ്റിയതോടെ പത്തു ദിവസം നീണ്ടു നിന്ന തിരുന്നാൾ ആഘോഷത്തിന് തുടക്കമായി. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠയും വിശുദ്ധ കുർബാനയും, വി. അൽഫോൻസാമ്മയുടെ നൊവേനയും നടന്നു. ഫാ.തോമസ് ആലുക്ക മുഖ്യ കാർമ്മികത്വം വഹിച്ച വി.കുർബാനയിൽ ഫാ.ബൈജു തൂങ്ങുപാലക്കൽ, ഫാ. ജിസ് കുന്നുംപുറത്ത്, ഫാ.മാത്യു കുന്നപ്പിള്ളിൽ എന്
കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരി. കന്യാ മറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളും ഇടവക ദിനാഘോഷവും ഭക്തി സാന്ദ്രമായി. തനതു സുറിയാനി തനിമയിലും കേരള കത്തോലിക്കാ പാരമ്പര്യത്തിലും അധിഷ്ഠിതമായി നടന്ന തിരുന്നാൾ ആഘോഷം പുതിയ തലമുറക്കും തദ്ദേശീയർക്കും നവ്യാനുഭവമായി. പൊൻ, വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും വഹിച്ചു നടന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസ പ്രഖ്യാപനത്തിന്റെ നേർക്കാഴ്ചയായി. കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ ആണ് തിരുന്നാൾ ആഘോഷങ്ങൾ നടന്നത്.
ഓകോണർ സെന്റ്. ജോസഫ് പള്ളിയിൽ വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ തിരുന്നാൾ കൊടിയേറ്റിയതോടെ പത്തു ദിവസം നീണ്ടു നിന്ന തിരുന്നാൾ ആഘോഷത്തിന് തുടക്കമായി. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠയും വിശുദ്ധ കുർബാനയും, വി. അൽഫോൻസാമ്മയുടെ നൊവേനയും നടന്നു. ഫാ.തോമസ് ആലുക്ക മുഖ്യ കാർമ്മികത്വം വഹിച്ച വി.കുർബാനയിൽ ഫാ.ബൈജു തൂങ്ങുപാലക്കൽ, ഫാ. ജിസ് കുന്നുംപുറത്ത്, ഫാ.മാത്യു കുന്നപ്പിള്ളിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
പിയേഴ്‌സ് മെൽറോസ് ഹൈസ്‌കൂളിൽ ഇടവക ദിനാഘോഷം നടന്നു. ഇതോടനുബന്ധിച്ചു കായിക മത്സരങ്ങളും തുടർന്ന് സമ്മേളനവും കലാസന്ധ്യയും നടന്നു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇടവകദിനാഘോഷത്തിന്റെ ഔദ്യോഹിക ഉത്ഘാടനം ഓസ്ട്രേലിയൻ കത്തോലിക് മൈഗ്രന്റ് ആൻഡ് റെഫ്യൂജി ഓഫീസ് നാഷണൽ ഡയറക്ടർ റെവ. ഫാ. മൗറിസിയോ പെറ്റാനാ നിർവഹിച്ചു. കൺവീനർ സോജി എബ്രഹാം, ട്രസ്റ്റി ബെന്നി കണ്ണമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഇടവകയിലെ വിവിധ വാർഡുകളുടെയും സംഘടനകളുടെയും വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. തുടർന്ന് സ്നേഹവിരുന്നും നടന്നു.
പ്രധാന തിരുന്നാൾ ദിനത്തിൽ ഓ കോണർ സെന്റ്. ജോസഫ് പള്ളിയിൽ ആഘോഷമായ തിരുന്നാൾ റാസ നടന്നു. മെൽബൺ സിറോ മലബാർ രൂപത ചാൻസലർ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിച്ച റാസയിൽ ഫാ.ആൻഡ്റോ ചിരിയങ്കണ്ടത്തിൽ, ഫാ.ജോണി പാട്ടുമാക്കിൽ, ഫാ.അസിൻ തൈപ്പറമ്പിൽ, ഫാ.പ്രവീൺ അരഞ്ഞാണിഓലിക്കൽ, ഫാ. പോൾ നെല്ലി എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന തിരുന്നാൾ പ്രദക്ഷണത്തിൽ കാൻബറ ഗോൽബോൺ അതിരൂപത ആർച്ചു ബിഷപ്പ് മാർ. ക്രിസ്റ്റഫർ പ്രൗസ് തിരുശേഷിപ്പു വഹിക്കുകയും സമാപന ആശീർവാദം നൽകുകയും ചെയ്തു. തിരുന്നാളിന് മുന്നോടിയായി നവനാൾ നടന്നു.
വിവിധ ദിവസങ്ങളിൽ ഫാ.സിജോ തെക്കേകുന്നേൽ, ഫാ. ലിയോൺസ് മൂശാരിപറമ്പിൽ, ഫാ. മാത്യു കുന്നപ്പിളിൽ, ഫാ. ജോർജ് മങ്കുഴിക്കരി, ഫാ. സിജോ എടക്കുടിയിൽ, ഫാ. സ്റ്റീഫൻ കുളത്തുംകരോട്ട്, ഫാ. ഫ്രാൻസിസ് പുല്ലുകാട്ട്, ഫാ ജിമ്മി പൂച്ചക്കാട്ട് എന്നിവർ വിശുദ്ധ കുർബാനക്കും നൊവേനക്കും മുഖ്യ കാർമ്മികത്വം വഹിച്ചു. തിരുന്നാളിനോട് അനുബന്ധിച്ചു കഴുന്ന്, മാതാവിന്റെ കിരീടം എന്നിവ എഴുന്നള്ളിക്കുന്നതിനും വിശ്വാസികൾക്ക് അവസരം ഒരുക്കിയിരുന്നു. തദ്ദേശസീയരും മറ്റു രാജ്യക്കാരും ഉൾപ്പെടെ ആയിരത്തിലേറെപ്പേർ തിരുന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.
ആന്റണി മാത്യു പന്തപ്പള്ളിൽ, ജോർജ്കുട്ടി ചെറിയാൻ, ഗ്ലോറിയ ബിന്ടു, ഗ്രേസ് മരിയ ബിന്ടു, ജെർവിൻ പോൾ, ജോബിൻ കാരക്കാട്ടു ജോൺ, ജോയി വർക്കി വാത്തോലിൽ, ജസ്റ്റിൻ ചാക്കോ, ലിസ്സൻ വർഗീസ് ഒലക്കേങ്ങൾ, മനു അലക്‌സ്, സജി പീറ്റർ, സനോജ് തോമസ്, ടോം വർക്കി, വിൻസെന്റ് കിഴക്കനടിയിൽ ലൂക്കോസ്, എന്നിവരായിരുന്നു ഇത്തവണത്തെ തിരുന്നാൾ പ്രസുദേന്തിമാർ. വികാരി ഫാ.മാത്യു കുന്നപ്പിള്ളിൽ, കൈക്കാരന്മാരായ ബെന്നി കണ്ണമ്പുഴ, ബിജു പി.മാത്യു, ടോമി സ്റ്റീഫൻ, കൺവീനെർമാരായ സോജി അബ്രാഹം, വിൻസെന്റ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുന്നാളിന്റെ നടത്തിപ്പിനായി പ്രവർത്തിച്ചു.