- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കാൻബറ ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ഇനി തിക്കും തിരക്കുമില്ല; ആശുപത്രി കാര്യക്ഷമത വർധിപ്പിക്കാൻ ഒട്ടേറെ പരിഷ്‌ക്കാരങ്ങളുമായി എസിടി സർക്കാർ
മെൽബൺ: കാൻബറ ആശുപത്രി എമർജൻസി ഡിപ്പാർട്ട്‌മെന്റിന്റെ കാര്യക്ഷമത വർധിപ്പിക്കാനും വെയിറ്റിങ് സമയം കുറയ്ക്കാനുമുള്ള ഒട്ടേറെ പരിഷ്‌ക്കാരങ്ങളുമായി എസിടി സർക്കാർ. സ്‌പെഷ്യലൈസ്ഡ് സ്റ്റാഫുകളെ നിയോഗിക്കുക, മെഡിക്കൽ എൻഗേജ്‌മെന്റ് സ്ട്രാറ്റജി നടപ്പിലാക്കുക, രോഗികളുടെ നീണ്ട നിര കൈകാര്യം ചെയ്യാൻ കമ്മിറ്റിയെ നിയോഗിക്കുക എന്നിവ ഉൾപ്പെടെയുള്ള ആറു പ്രൊജക്ടുകൾക്കാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. കാൻബറ ആശുപത്രി സംബന്ധിച്ച് സർക്കാർ കൈക്കൊണ്ടിരിക്കുന്ന നടപടികൾ ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ വിവിധ മേഖലകളിൽ പുത്തനുണർവ് നൽകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി സൈമൺ കോർബെൽ വ്യക്തമാക്കി. ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ പോകുന്ന ഏതൊരാൾക്കും ഇനി വിവിധ സെക്ഷനുകളിലെ നഴ്‌സുമാരേയും ഡോക്ടർമാരേയും കാണാൻ സാധിക്കും. ഡോക്ടർ എക്‌സ്- റേയ്‌ക്കോ സ്‌കാനിംഗിനോ നിർദേശിച്ചിട്ടുണ്ടെങ്കിൽ ഉടൻ തന്നെ അതു നടപ്പാക്കാനുള്ള സംവിധാനവും എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ഉണ്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകി. എമർജൻസി
മെൽബൺ: കാൻബറ ആശുപത്രി എമർജൻസി ഡിപ്പാർട്ട്‌മെന്റിന്റെ കാര്യക്ഷമത വർധിപ്പിക്കാനും വെയിറ്റിങ് സമയം കുറയ്ക്കാനുമുള്ള ഒട്ടേറെ പരിഷ്‌ക്കാരങ്ങളുമായി എസിടി സർക്കാർ. സ്‌പെഷ്യലൈസ്ഡ് സ്റ്റാഫുകളെ നിയോഗിക്കുക, മെഡിക്കൽ എൻഗേജ്‌മെന്റ് സ്ട്രാറ്റജി നടപ്പിലാക്കുക, രോഗികളുടെ നീണ്ട നിര കൈകാര്യം ചെയ്യാൻ കമ്മിറ്റിയെ നിയോഗിക്കുക എന്നിവ ഉൾപ്പെടെയുള്ള ആറു പ്രൊജക്ടുകൾക്കാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
കാൻബറ ആശുപത്രി സംബന്ധിച്ച് സർക്കാർ കൈക്കൊണ്ടിരിക്കുന്ന നടപടികൾ ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ വിവിധ മേഖലകളിൽ പുത്തനുണർവ് നൽകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി സൈമൺ കോർബെൽ വ്യക്തമാക്കി. ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ പോകുന്ന ഏതൊരാൾക്കും ഇനി വിവിധ സെക്ഷനുകളിലെ നഴ്‌സുമാരേയും ഡോക്ടർമാരേയും കാണാൻ സാധിക്കും. ഡോക്ടർ എക്‌സ്- റേയ്‌ക്കോ സ്‌കാനിംഗിനോ നിർദേശിച്ചിട്ടുണ്ടെങ്കിൽ ഉടൻ തന്നെ അതു നടപ്പാക്കാനുള്ള സംവിധാനവും എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ഉണ്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകി.
എമർജൻസി ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി ഇതിൽ പല പരിഷ്‌ക്കാരങ്ങളും നടപ്പിൽ വരുത്തിയെന്നാണ് മന്ത്രി വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം ഏപ്രിലിൽ ഡോക്ടറെ കണ്ട രോഗികളുടെ എണ്ണത്തിൽ വൻവർധനയാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 50 ശതമാനത്തിൽ നിന്ന് 70 ശതമാനമായി വർധിക്കുകയാണ് ചെയ്തിരിക്കുന്നത്.