കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുന്നാളും ഇടവക ദിനാഘോഷവും ഭക്തി സാന്ദ്രമായി. തനതു സുറിയാനി തനിമയിൽ പൂർണ്ണമായും നടന്ന തിരുന്നാൾ ആഘോഷം പുതിയ തലമുറക്കും തദ്ദേശീയർക്കും നവ്യാനുഭവമായി. പൊൻ, വെള്ളികുരിശുകളുടെയും മുത്തുക്കുടകളുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും വഹിച്ചു നടന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസ പ്രഖ്യാപനത്തിന്റെ നേർക്കാഴ്ചയായി.

സെന്റ്. അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ ഇടവക രൂപീകൃത മായതിന്റെ ഒന്നാം വാർഷികവും കാൻബറയിൽ മലയാളി കത്തോലിക്കാ കൂട്ടായ്മ സ്ഥാപിതമായതിന്റെ പത്താം വാർഷികവും ഇതോടൊപ്പം ആഘോഷിച്ചു.

മൂന്നു ദിവസമായാണ് തിരുന്നാൾ ആഘോഷങ്ങൾ നടന്നത്. യാരലുമാലാ സെന്റ്‌സ് പീറ്റർ ഷാന്നേൽ പള്ളിയിൽ മുൻവികാരി ഫാ. വർഗീസ് വാവോലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന തിരുകർമ്മങ്ങളോടെ തിരുന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ചു. തിരുന്നാൾ കൊടിയേറ്റിനും തിരു സ്വരൂപ പ്രതിഷ്ഠയ്ക്കും ശേഷം ആഘോഷമായ തിരുന്നാൾ കുർബാന അർപ്പിച്ചു മുൻ വികാരി ഫാ. വർഗീസ് വാവോലിൽ (ബ്രിസ്ബയിൻ സീmറോ മലബാർ ഇടവക വികാരി ) തിരുന്നാൾ സന്ദേശം നൽകി.

ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ സഹ കാർമ്മികത്വം വഹിച്ചു.രണ്ടാം ദിവസം ഇടവക ദിനമായി ആഘോഷിച്ചു. മെറിച്ചി കോളേജിൽ രാവിലെ വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ കുർബാന അർപ്പിച്ചു. തുടർന്ന് കായിക മത്സരങ്ങൾ നടന്നു. വൈകുന്നേരം . നടന്ന കലാസന്ധ്യ വത്തിക്കാൻ അപ്പസ്റ്റോലിക് നൂൺഷിയോ കൗൺസിലർ മോൺസിഞ്ഞോർ റവ. ജോൺ കല്ലറക്കൽ ഉത്ഘാടനം ചെയ്തു. തുടർന്ന് താമരശേരി താമരശ്ശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ നാമഹേതുക തിരുന്നാൾ ആഘോഷിച്ചു.

പിതാവ് മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ കേക്ക് മുറിച്ചു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ ആശംസകൾ അർപ്പിച്ചു. ട്രസ്റ്റി ബെന്നി കണ്ണമ്പുഴ, ജനറൽ കൺവീനർ കെന്നഡി അബ്രഹാം എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഇടവകയിലെ വിവിധ വാർഡുകളുടെയും, സംഘടനകളുടെയും, വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ ഏറെ ശ്രെദ്ധേയമായി. തുടർന്ന് സ്‌നേഹവിരുന്ന് നടന്നു.

പ്രധാന തിരുന്നാൾ ദിനത്തിൽ യറലുംല പള്ളിയിൽ താമരശ്ശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ ആഘോഷമായ പൊന്തിഫിക്കൽ കുർബാന അർപ്പിച്ചു തിരുന്നാൾ സന്ദേശം നൽകി. ഫാ. മാത്യു കുന്നപ്പിള്ളിൽ, ഫാ. ജോഷി കുര്യൻ ഫാ. പ്രവീൺ അരഞ്ഞാണി, ഫാ. ടോമി പട്ടുമാക്കിയിൽ, ഫാ. അസിൻ തൈപ്പറമ്പിൽ, ഫാ. ബൈജു തോമസ് എന്നിവർ സഹ കാർമ്മികത്വം വഹിച്ചു. തുടർന്ന് തനതു സുറിയാനി കേരള തനിമയിൽ തീരുസ്വരൂപങ്ങ, ളുമായി വാദ്യ മേളങ്ങളുടെയും പൊൻ, വെള്ളി കുരിശുകളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെയുള്ള തിരുന്നാൾ പ്രദക്ഷിണം, ലദീഞ്ഞ്എന്നിവയും തുടർന്ന് ചെണ്ടമേളവും സ്നേഹവിരുന്നും നടന്നു. തിരുന്നാളിന് മുന്നോടിയായി നടന്ന നവന്നാളിന് വിവിധ ദിവസങ്ങളിൽ ഫാ.ജെയിംസ് ആന്റണി, മോൺസിഞ്ഞോർ ജോൺ കല്ലറക്കൽ, ഫാ. അസിൻ തൈപ്പറമ്പിൽ, ഫാ. ബൈജു തോമസ്, ഫാ. സിജോ തെക്കേകുന്നേൽ, ഫാ. ജോഷി കുര്യൻ, ഫാ. പ്രവീൺ അരഞ്ഞാണി, ഫാ. ജിസ് കുന്നുംപുറത്തു, ഫാ. ടോമി പട്ടുമാക്കിയിൽ എന്നിവർ കാർമ്മികത്വം വഹിച്ചു. തിരുന്നാളിനോടു അനുബന്ധിച്ചു കുട്ടികളെ അടിമ വയ്ക്കുന്നതിനും കഴുന്ന്, മാതാവിന്റെ കിരീടം എന്നിവ എഴുന്നള്ളിക്കുന്നതിനും വിശ്വാസികൾക്ക് അവസരം ഒരുക്കിയിരുന്നു. 

തദ്ദേശീയരും മലയാളികളും ഉൾപ്പെടെ ആയിരത്തിലേറെപ്പേർ തിരുന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. അജയ് തോമസ് പറമ്പകത്ത് , അനീഷ് സെബാസ്റ്റ്യൻ കാവാലം, ആന്റണി പന്തപ്പള്ളിൽ മാത്യു, ബിജു മാത്യു പുളിക്കാട്ട്, ചാൾസ് ജോസഫ് കൊടമുള്ളിൽ, ഡിജോ ജോസഫ് ചെന്നിലത്തുകുന്നേൽ, ജെയിംസ് ഇഗ്നേഷ്യസ് പൊന്നമറ്റം, ജോബിൻ ജോൺ കാരക്കാട്ട് , റോണി കുര്യൻ കൊട്ടാരത്തിൽ, സജിമോൻ തോമസ് ചെന്നുംചിറ , സെബാസ്റ്റ്യൻ വർഗീസ് കണ്ണംകുളത്ത്, ഷിനു ജേക്കബ് വാണിയപ്പുരക്കൽ, ടൈറ്റസ് ജോൺ തുണ്ടിയിൽ എന്നിവരായിരുന്നു ഇത്തവണത്തെ തിരുന്നാൾ പ്രസുദേന്തിമാർ. വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ,തിരുന്നാൾ കമ്മിറ്റി ജനറൽ കൺവീനർ കെന്നഡി എബ്രഹാം, കൈക്കാരന്മാരായ ബെന്നി കണ്ണമ്പുഴ , രാജു തോമസ്, സിജു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ കമ്മിറ്റികൾ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.