- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ കാൻസർ കേസുകൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 12 ശതമാനം വർധിക്കാൻ സാധ്യത; 2020ലെ കാൻസർ കേസുകളിൽ 27.1 ശതമാനവും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായതും; ദി നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ഇന്ത്യയിലെ കാൻസർ കേസുകൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 12 ശതമാനം വർധിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ദി നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം റിപ്പോർട്ട് 2020 ഐ.സി.എം.ആറും നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ചും ചേർന്ന് പുറത്തിറക്കിയത്.
2020-ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കാൻസർ കേസുകളിൽ 27.1 ശതമാനവും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായതാണ്. രാജ്യത്തിന്റെ വടക്കു-കിഴക്കൻ ഭാഗത്താണ് ഇത്തരം കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതുകഴിഞ്ഞാൽ സ്തനാർബുദവും ചെറുകുടലിനെ ബാധിക്കുന്ന അർബുദവുമാണ് കൂടുതലായി കണ്ടുവരുന്നതെന്നും പഠനം പറയുന്നു. പുരുഷന്മാരിൽ ശ്വാസകോശം, വായ്, വയറ്, അന്നനാളം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന അർബുദമാണ് കൂടുതൽ. സ്ത്രീകളിൽ സ്തനാർബുദവും ഗർഭാശയ അർബുദവുമാണ് അധികവും.
കാൻസർ രോഗവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിൽ കാണുന്ന പ്രവണതകളും മരണനിരക്കും ചികിത്സയെ കുറിച്ചുമെല്ലാം വിശദമായി പറയുന്നതാണ് റിപ്പോർട്ട്. 2020-ൽ റിപ്പോർട്ട് ചെയ്ത ആകെ കാൻസർ കേസുകളിൽ 6,79,421 പേർ പുരുഷന്മാരും, 7,12,758 പേർ സ്ത്രീകളുമാണ്. 2025 ആകുന്നതോടെ ഇത് യഥാക്രമം 7,63,575, 8,06,218 ആയി ഉയരുമെന്നാണ് ഡേറ്റകൾ വ്യക്തമാക്കുന്നത്.