- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുതൽ എടുത്താൽ കാൻസറിനെയും തോൽപിക്കാം; കാൻസർ ഉണ്ടാക്കുന്നത് ഈ 116 കാരണങ്ങളാൽ
ആഗോളതലത്തിൽ മനുഷ്യ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കാൻസർ. ഓരോവർഷവും ലക്ഷക്കണക്കിനാളുകളാണ് കാൻസറിന് കീഴടങ്ങുന്നത്. എന്നാൽ, കരുതലോടെ ജീവിച്ചാൽ, കാൻസറിനെയും പ്രതിരോധിക്കാമെന്ന് ഗവേഷകർ പറയുന്നു. സിഗരറ്റ് പോലെ തന്നെ സംസ്‌കരിച്ച ഇറച്ചിയും ഇറച്ചികൊണ്ടുള്ള ഭക്ഷ്യവസ്തുക്കളും കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവ
ആഗോളതലത്തിൽ മനുഷ്യ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കാൻസർ. ഓരോവർഷവും ലക്ഷക്കണക്കിനാളുകളാണ് കാൻസറിന് കീഴടങ്ങുന്നത്. എന്നാൽ, കരുതലോടെ ജീവിച്ചാൽ, കാൻസറിനെയും പ്രതിരോധിക്കാമെന്ന് ഗവേഷകർ പറയുന്നു. സിഗരറ്റ് പോലെ തന്നെ സംസ്‌കരിച്ച ഇറച്ചിയും ഇറച്ചികൊണ്ടുള്ള ഭക്ഷ്യവസ്തുക്കളും കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ദിവസേന 50 ഗ്രാം സംസ്‌കരിച്ച ഇറച്ചി കഴിക്കുന്ത് കാൻസർ വരാനുള്ള സാധ്യത അഞ്ചിരട്ടിയായി വർധിപ്പിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കാൻസറിന് കാരണമാകുന്ന സോസേജുകളും ബേക്കണും കഴിയുന്നത്ര ഒഴിവാക്കാനും സംസ്‌കരിച്ച മാംസാഹാരം കഴിക്കുന്നതിന്റെ അളവ് ഗണ്യമായി കുറയ്ക്കാനുമാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
മാംസത്തിൽനിന്നല്ല, അത് സംസ്‌കരിക്കുന്നതിനായി ചേർക്കുന്ന വസ്തുക്കളാണ് കാൻസറിന് കാരണമാകുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. റെഡ് മീറ്റ് കഴിക്കുന്നതും അപകടകരമാണെങ്കിലും സംസ്‌കരിച്ച മാംസാഹാരത്തിന്റെ അത്ര കാൻസർ സാധ്യത ഇതിലില്ല. മാത്രമല്ല, അതിൽനിന്ന് കൂടുതൽ പോഷകാംശങ്ങൾ ശരീരത്തിന് കിട്ടുകയും ചെയ്യും.
10 രാജ്യങ്ങളിൽനിന്നുള്ള 22 വിദഗ്ദ്ധർ ചേർന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്‌കരിച്ച മാംസാഹരം പുകയില ഉത്പന്നങ്ങൾ പോലെ കാൻസറിന് കാരണമാകുന്നുവെന്ന കണ്ടെത്തൽ ഒട്ടേറെ പഠനങ്ങൾക്കുശേഷമാണ് പട്ടികയിൽ ചേർത്തത്. പുകവലി ഉൾപ്പെടെയുള്ള 116 കാരണങ്ങൾ കാൻസറിന് കാരണമാകാമെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. പട്ടികയിൽ ഒന്നാം സ്ഥാനമാണ് പുകയില ഉപയോഗത്തിനെങ്കിൽ 22-ാം സ്ഥാനത്ത് മദ്യപാനവുമുണ്ട്.
കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുള്ള 116 കാരണങ്ങൾ ഇവയാണ്:-



